പ്രവാസികളുടെ മൃതശരീരം സർക്കാർ ചെലവിൽ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി മലബാർ ഡെവലപ്‌മെന്റ് ഫോറം

ഗൾഫ് നാടുകളിൽ മരിക്കുന്ന പ്രവാസികളുടെ മൃതശരീരം സർക്കാർ ചെലവിൽ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി മലബാർ ഡെവലപ്‌മെന്റ് ഫോറം പ്രക്ഷോഭമാരംഭിച്ചു. ഡല്‍ഹിയിൽ നടക്കുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോടും പ്രതിഷേധം നടന്നു.
Read More: തുഷാറും ഭാര്യയും വനിതാ മതിലില്‍ പങ്കെടുക്കും: വെള്ളാപ്പള്ളി
പ്രതീകാത്മക മൃതദേഹവുമായി മൗനമാചരിച്ചായിരുന്നു മലബാർ ഡെവലപ്‌മെന്റ് ഫോറത്തിന്റെ പ്രതിഷേധം. മാനാഞ്ചിറയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.
Read More: വിക്കനായി ദിലീപ്; ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ടീസര്‍ പുറത്തിറക്കി
ഗൾഫ് നാടുകളിൽ വെച്ചു മരിക്കുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്നത് പ്രവാസി സംഘടനകളുടെ കാലത്തെ ആവശ്യമാണ്. എന്നാൽ കേന്ദ്ര സർക്കാരോ എയർ ഇന്ത്യയോ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇടക്കാലത്ത് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് കൂട്ടുകയും ചെയ്തിരുന്നു.
Read More: കേരളത്തിന്റെ ഒരുമ ചിലരെ അസ്വസ്ഥരാക്കുന്നു: മുഖ്യമന്ത്രി
ഈ വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പലതവണ കൊണ്ടു വന്നിട്ടും നടപടി ഉണ്ടാവാത്തതിൽ പ്രവാസി സംഘടനകൾക്ക് കടുത്ത പ്രതിഷേധമുണ്ട്. വരാൻ പോകുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ മലബാറിൽ പ്രവാസി സംഘടനകൾ ഉയർത്തുന്ന വിഷയങ്ങളിൽ ഒന്ന് ഇതായിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here