അയ്യപ്പ ഭക്തരുടെ മനസിനാണ് മുറിവേറ്റത് :പിഎസ് ശ്രീധരൻപിള്ള

അയ്യപ്പ ഭക്തരുടെ മനസിനാണ് മുറിവേറ്റതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. ശബരിമലയെ തകർക്കാൻ ശ്രമം നടക്കുന്നുവെന്ന് ബിജെപി പറഞ്ഞത് ശരിയാരിക്കുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ആചാരലംഘനം സർക്കാരിന്റെ ഗൂഢാലോചനയെന്ന് ബിജെപി നേതാവ് എംടി രമേശ് നേരത്തെ ആരോപിച്ചിരുന്നു. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ഇന്നും നാളെയുമായി കേരളം മുഴുവനും വലിയ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നൽകും. അയ്യപ്പ കർമ്മസമിതിയും അയ്യപ്പ ഭക്തരും നടത്തുന്ന എല്ലാ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങൾക്കും ബിജെപിയുടെ പിന്തുണയുണ്ടാകുമെന്നും, ആചാരലംഘനത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിയെക്കൊണ്ട് കണക്കു പറയിക്കുമെന്നും എംടി രമേശ് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here