Advertisement

ഏഷ്യൻ കപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്

January 5, 2019
1 minute Read
asian cup football

ഏഷ്യൻ കപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്. ആതിഥേയരായ യുഎഇയും ബഹ്‌റിനും തമ്മിൽ രാത്രി 9.30നാണ് ആദ്യമത്സരം. നാളെ തായ്‌ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. 24 ടീമുകളാണ് ഏഷ്യൻകപ്പിന്റെ പതിനേഴാം പതിപ്പിൽ മത്സരിക്കുന്നത്.

Read More: ‘പണ്ട് പുഴുവടിച്ച് പല്ല് പോയത് ഓർമ്മയുണ്ടോ?’; കുമ്പളങ്ങി നൈറ്റ്‌സിന്റെ രസികൻ ടീസർ പുറത്ത്

2011ന് ശേഷം ഇന്ത്യ ആദ്യമായി കളത്തിലിറങ്ങുന്ന ഏഷ്യൻ കപ്പ്. 2011 ൽ മൂന്നും കളികളും തോറ്റ് ആദ്യറൗണ്ടിൽ തന്നെ തിരികെ വിമാനം കയറിയ ഇന്ത്യയുടെ സ്വപ്നം ഇക്കുറി രണ്ടാം റൗണ്ടാണ്. മറ്റ് ടീമുകൾ എത്തും മുൻപെ യുഎഇയിൽ എത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട് കോൺസ്റ്റൈന്റെയും സുനിൽ ഛേത്രിയുടെയും സംഘം.

Read More: ‘കണ്ണൂര്‍ കലുഷിതം’; കൂടുതല്‍ പൊലീസിനെ വിന്യസിക്കും

അബുദാബി, ദുബൈ, ഷാര്‍ജ, അല്‍ഐന്‍ എന്നീ നാല് യു.എ.ഇ നഗരങ്ങളിലായി നടക്കുന്ന ഏഷ്യൻ ഫുട്ബോൾ പോരിൽ 24 ടീമുകൾ കൊമ്പുകോർക്കും. ബഹ്റൈന്‍, തായ്‍ലൻഡ്, യു.എ.ഇ എന്നീ ടീമുകൾ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ‘എ’ യിലാണ് ഇന്ത്യയുടെ സ്ഥാനം. ഈ മാസം 10 ന് യു.എ.ഇ യേയും 14 ന് ബഹ്റൈനെയും ഇന്ത്യ നേരിടും.

Read More: ‘കാശ്മീരില്‍ അവരെ വെടിവയ്ക്കും, കേരളത്തില്‍ അവരെ ഭക്തരെന്ന് വിളിക്കും’; ചര്‍ച്ചയായി ടെലഗ്രാഫിന്റെ തലക്കെട്ട്

ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ, ഇറാൻ, ഇറാഖ് എന്നീ ടീമുകളാണ് ടൂർണമെന്റിലെ വൻതോക്കുകൾ. ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഇഞ്ച്വറി സമയത്ത് മാത്രം പുറത്തായ ജപ്പാനാണ് ചാമ്പ്യൻമാരാകാൻ ഏറ്റവുമധികം പ്രതീക്ഷ കൽപ്പിക്കപ്പെടുന്ന ടീം. ടോട്ടനം ഹോട്‌സ്പര്‍ താരം സണ്‍ ഹ്യുങ് മിന്‍റെ സാന്നിധ്യം കൊറിയയെയും കരുത്തരാക്കുന്നു. സമീപ കാലത്ത് വലിയ ഫോമിലല്ലെങ്കിലും കിരീടം നിലനിർത്താമെന്ന പ്രതീക്ഷയുണ്ട് ഓസ്ട്രേലിയയ്ക്ക്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top