Advertisement

ഡൽഹിയിൽ കടുത്ത മൂടൽ മഞ്ഞ്; ഗതാഗത സംവിധാനം ഭാഗികമായി തടസപെട്ടു; 50 വിമാനങ്ങൾ റദ്ദാക്കി

January 7, 2019
Google News 1 minute Read
heavy fog in delhi

ഡൽഹിയിൽ കടുത്ത മൂടൽ മഞ്ഞ്. അന്തരീക്ഷ മലിനീകരണം ഏറ്റവും അപകടകരമായ അവസ്ഥയിലെത്തി. ഗതാഗത സംവിധാനം ഭാഗികമായി തടസപെട്ടു. വരും ദിവസങ്ങളിൽ മൂടൽ മഞ്ഞ് കൂടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ. ഡൽഹിയിൽ ഇന്ന് രേഖപെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 19 ഡിഗ്രി സെൽഷ്യസും ആയിരുന്നു. അന്തരീക്ഷ മലിനീകരണത്തിന്റെ തോതും ഏറ്റവും മോശം അവസ്ഥയിലാണ്. കനത്ത മൂടൽ മഞിനെ തുടർന്ന് 13 ട്രയിനുകൾ വൈകിയോടുന്നുണ്ട്. നിരവധി വിമാന സർവീസുകളും തടസപെട്ടു. ഡൽഹി-ബാഗ്ലൂർ റൂട്ടിൽ 50 വിമാനങ്ങൾ റദ്ദാക്കി.

ഡൽഹിയിലും ഉത്തരേന്ത്യയിലും രണ്ട് ദിവസമായി ലഭിക്കുന്ന മഴ മുലമാണ് സാഹചര്യം കൂടുതൽ മോശമായതെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ ഉത്തരേന്ത്യൻ സമതലത്തിൽ മൂടൽ മഞ്ഞിന്റെ തോത് ഇനിയും കൂടാനിടയുണ്ടെന്ന് കലാവസ്ഥ നിരീക്ഷകർ പറഞ്ഞു. ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ഹിമാജൽ പ്രദേശ് തുടങ്ങിയ ഹിമാലയൻ മേഖലകളിലും കടുത്ത മഞു വീഴ്ച തുടരുകയാണ്. ഇവിടത്തേക്കുള്ള ഗതാഗത സംവിധാനവും ഭാഗികമായി തടസപെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here