18
Jan 2019
Friday
Save Alappad

കാത്തിരുന്ന ആ ട്രെയിലര്‍ എത്തി; പൃഥ്വിരാജിന്റെ നയണ്‍, ട്രെയിലര്‍ കാണാം

trailer

പ്രത്വിരാജ് നിര്‍മ്മിക്കുന്ന ‘നയണ്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ഒരു ഹൊറര്‍-ത്രില്ലര്‍-സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ‘നയണ്‍’. ഇതിന്റെ എല്ലാ ചേരുവകളും നിറഞ്ഞതാണ് ട്രെയിലര്‍.  2019 ഫെബ്രുവരി ഏഴിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. നവംബര്‍ 16 ന് ചിത്രം തീയറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പൃഥിരാജ് സ്വതന്ത്രമായി നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് ‘നയണ്‍’.

സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷ്ണലും പൃത്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നയണിന്റെ നിര്‍മ്മാണം. ഒരു അച്ഛന്റെയും മകന്റെയും കഥയാണ് ‘നയണ്‍’ എന്ന സിനിമ.

Top