Advertisement

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; സ്ഥാനാർഥി ചിത്രം തെളിഞ്ഞു

3 hours ago
Google News 1 minute Read
kfpa

നിർമാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി ചിത്രം തെളിഞ്ഞു.നിലവിലെ സെക്രട്ടറി ബി രാകേഷും ഫിലിം ചേംബറിന്റെ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടും ആണ് പ്രസിഡന്റ്‌ സ്ഥാനത്തിനായി മത്സരിക്കാൻ പത്രിക നൽകിയിരിക്കുന്നത്. 20 അംഗ ഭാരവാഹി സ്ഥാനത്തേക്കായി 39 പേരാണ് മത്സര രംഗത്തുള്ളത്.

വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് സോഫിയ പോൾ, സന്ദീപ് സേനൻ, ആനന്ദ് പയ്യന്നൂർ എന്നിവർ തമ്മിലാണ് പ്രധാന മത്സരം. സെക്രട്ടറി സ്ഥാനത്തേക്ക് ലിസ്റ്റിൻ സ്റ്റീഫൻ, വിനയൻ, കല്ലിയൂർ ശശി എന്നിവർ ആണ് സ്ഥാനാർഥികൾ. ജോയിന്റ് സെക്രട്ടറിയാകാൻ എം എം ഹംസ, ആൽവിൻ ആന്റണി, വിശാഖ് സുബ്രമണ്യൻ എന്നിവരും മത്സരിക്കുന്നു. ട്രഷറർ ആകാൻ മഹാ സുബൈർ, സജി നന്ത്യാട്ട് എന്നിവരും പത്രിക നൽകിയിട്ടുണ്ട്. 14 അംഗ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് 26 പേരാണ് നാമ നിർദേശ പത്രിക നൽകിയിരിക്കുന്നത്. ഇതിൽ സാന്ദ്ര തോമസ്, ഷീല കുര്യൻ, ഷെർഗ സന്ദീപ് എന്നീ മൂന്ന് സ്ത്രീകളുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് നൽകിയ പത്രിക തള്ളിയതിന് എതിരെ സാന്ദ്ര തോമസ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിൽ ആണ്. ഈ മാസം 14നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് നടക്കുക.

Story Highlights : Producers Association elections; Candidate picture revealed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here