കോണ്‍ഗ്രസിന്റെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍; കേന്ദ്ര തെരഞ്ഞടുപ്പ് സമിതി യോഗം ഇന്ന്

കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, തമിഴ്നാട് കൂടാതെ ഉത്തർപ്രദേശിലെ ചില സീറ്റുകളിലും ചർച്ച നടക്കും. വൈകിട്ട് നാല് മണിക്ക് എഐസിസി ആസ്ഥാനത്താണ് യോഗം.
അതേസമയം അമേഠി, റായ്ബറേലി സീറ്റുകളിലെ അനിശ്ചിതത്വം തുടരുകയാണ്.രണ്ട് ദിവസങ്ങളിലായി തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ചർച്ചകൾ പൂർത്തിയാക്കിയ സംസ്ഥാനങ്ങളുടെ സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് ഉടൻ പുറത്തിറക്കും.
കര്‍ണാടക, പശ്ചിമ ബംഗാള്‍, അരുണാചല്‍ പ്രദേശ്, സിക്കിം, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് തെരഞ്ഞെടുപ്പ് സമിതി ചൊവ്വാഴ്ച രൂപം നല്‍കിയിരുന്നു.രണ്ട് ഘട്ടങ്ങളിലായി 82 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. അതേസമയം ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും ഉടന്‍ പുറത്തുവിടും.
Story Highlights : Congress likely to announce more candidates soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here