പഴശ്ശിരാജയിലെ നീക്കം ചെയ്ത ഭാഗം വൈറലാകുന്നു

മമ്മൂട്ടി നായകനായെത്തിയ കേരളവര്‍മ്മ പഴശ്ശിരാജ എന്ന ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റപ്പെട്ട ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പഴശ്ശിരാജയായി മമ്മൂട്ടി അരങ്ങു തകര്‍ത്ത ചിത്രത്തില്‍ നീളക്കൂടുതല്‍ കാരണം നീക്കം ചെയ്യപ്പെട്ട രംഗമാണിത്.
Read Also: മമ്മൂട്ടിയുടെ ‘മാമാങ്കം’ ഈ വര്‍ഷം തന്നെ പുറത്തിറക്കാന്‍ അണിയറപ്രവര്‍ത്തകര്‍
പഴശ്ശിരാജയും പഴയംവീടൻ ചന്തുവും തമ്മിലുള്ള വാൾപ്പയറ്റ് രംഗമാണ് നീക്കം ചെയ്യപ്പെട്ടത്. തമിഴ്-തെലുങ്ക് താരം സുമനാണ് പഴയവീടൻ ചന്തുവായെത്തിയത്. റിലീസ് ചെയ്ത സമയത്ത് ഇല്ലാതിരുന്ന ഈ രംഗം എന്നാൽ ചിത്രം 75 ദിവസം പിന്നിട്ടപ്പോൾ കൂട്ടിച്ചേർക്കപ്പെട്ടു. സിനിമയുടെ ഡിവിഡികളിലൊന്നും ഈ രംഗം ഇപ്പോഴുമില്ല. പെരിന്തൽമണ്ണയിൽ ഈ അടുത്തിടെ മമ്മൂട്ടി ആരാധകർ ചിത്രം പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് ഈ രംഗം ചർച്ചയായിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here