പ്രധാനമന്ത്രിയുടെ വേദിയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സദസ്സില്‍ ഒരു വിഭാഗം ആളുകള്‍ ബഹളം വെച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. പിണറായി പ്രസംഗിക്കുന്നതിനിടെ വേദിക്കരികില്‍ വന്ന് ഒരു സംഘമാളുകള്‍ നിന്ന് ശരണം വിളിക്കുകയും ചെയ്തു.
Read Also: അഡ്‌ലെയ്ഡില്‍ ഇന്ത്യയ്ക്ക് ജയം; കോഹ്‌ലിക്ക് സെഞ്ച്വറി
കൊല്ലം ബൈപാസ് ഉദ്ഘാടനവേദിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ മുഖ്യമന്ത്രിയുടെ താക്കീത്. വെറുതെ ശബ്ദം ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലതെന്നും യോഗത്തിൽ അതിന്റേതായി അച്ചടക്കം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തും കാണിക്കാനുള്ള വേദിയാണ് യോഗം എന്ന് വിചാരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒറ്റക്കെട്ടായി നിന്നാണ് ബൈപാസും ഗെയിൽ പദ്ധതിയും ഉൾപ്പെടെ നടപ്പാക്കിയതെന്നും തുടർന്നും ഒരുമിച്ച് നിലകൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി സംസാരിക്കാൻ എഴുന്നേറ്റപ്പോഴായിരുന്നു ശരണം വിളിച്ച് പ്രതിഷേധമുണ്ടായത്.
Read Also: ജയരാജ് വാര്യരുടെ മകളും ഗായികയുമായ ഇന്ദുലേഖ വാര്യർ വിവാഹിതയായി; ചിത്രങ്ങൾ പുറത്ത്
ഇവിടെ ശബ്ദമുണ്ടാക്കാനായിട്ടാണ് ഒരു കൂട്ടം ആളുകളെത്തിയിരിക്കുന്നതെന്നും എന്തും കാണിക്കാനുള്ള വേദിയല്ല ഇതെന്നും മുഖ്യമന്ത്രി ക്ഷോഭത്തോടെ പ്രതികരിച്ചു. തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന വിമര്‍ശനം തെറ്റാണെന്നും കൊല്ലം ബൈപ്പാസും ഗെയില്‍ പദ്ധതിയും അടക്കമുള്ള പദ്ധതികള്‍ ഇതിനു തെളിവാണെന്നും പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here