Advertisement

കര്‍’നാടകം’ തുടരുന്നു; ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപി പാളയത്തില്‍

January 16, 2019
Google News 0 minutes Read
hd kumaraswami

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപി പാളയത്തിലെത്തി. കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ ഗൗഡ പാട്ടീലാണ് ഇന്ന് പുലര്‍ച്ചെയോടെ മുംബൈയിലെ ഹോട്ടലില്‍ എത്തിയത്. നിലവില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് മുംബൈയില്‍ ഉള്ളതെന്നാണ് വിവരം. ഇവരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുകയാണ്. കഴിഞ്ഞ ദിവസം സ്വതന്ത്ര എംഎല്‍എ എച്ച്. നാഗേഷ്, കെപിജെപി അംഗം ആര്‍. ശങ്കര്‍ എന്നിവര്‍ സര്‍ക്കാരിനുള്ള പിന്തുണ നേരത്തെ പിന്‍വലിച്ചിരുന്നു. 13 എംഎൽഎമാരെയെങ്കിലും രാജിവെപ്പിച്ചാൽ മാത്രമേ ബിജെപിക്ക് സർക്കാരുണ്ടാക്കാൻ വഴിതെളിയൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here