Advertisement

‘ വി നീഡ് ചാന്‍സിലര്‍ നോട്ട് സവര്‍ക്കര്‍’ ; കേരള സര്‍വകലാശാല ആസ്ഥാനത്ത് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം

8 hours ago
Google News 2 minutes Read
sfi

കേരള സര്‍വകലാശാല ആസ്ഥാനത്ത് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ പ്രതിഷേധിച്ച് എസ്എഫ്‌ഐ. ഗാന്ധിജിയുടെയും അംബേദ്കറുടെയും ചിത്രം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. The future depends on what you do today എന്ന ഗാന്ധി വചനവും ഉയര്‍ത്തി. സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു ഗവര്‍ണര്‍ക്കെതിരായ സമരം.

കേരള സര്‍വകലാശാലയിലേക്ക് ഗവര്‍ണര്‍ എത്തുന്നതിനു മുന്‍പ് തന്നെ ബാനര്‍ ഉയര്‍ത്താന്‍ എസ്എഫ്‌ഐ ശ്രമിച്ചു. പക്ഷെ പൊലീസ് ബാനര്‍ ബലം പ്രയോഗിച്ച് എടുത്തുമാറ്റി. പിന്നാലെ ഗാന്ധിയുടെയും അംബേദ്കറുടെയും ചിത്രങ്ങളടങ്ങുന്ന ഫ്‌ലക്‌സ് സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ കെട്ടി.. ഗവര്‍ണര്‍ എത്തുന്നതിന് തൊട്ടുമുന്‍പ് ഇതും പൊലീസ് എടുത്തുമാറ്റി.

സെനറ്റ് യോഗ ശേഷം ഗവര്‍ണര്‍ മടങ്ങിയപ്പോള്‍ എസ്എഫ്‌ഐ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. പിന്നാലെ യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ ബനര്‍ ഉയര്‍ത്തി. വി നീഡ് ചാന്‍സിലര്‍ നോട്ട് ഗാന്ധി അസാസിന്‍ സവര്‍ക്കര്‍ എന്ന ബാനറാണ് കെട്ടിയത്.സര്‍വ്വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.

ഭാരതാംബയുടെ ചിത്രത്തിനൊപ്പം ആര്‍എസ്എസ് നേതാക്കളായ ഗോള്‍വാള്‍ക്കറുടെയും ഹെഡ്‌ഗേവാറിന്റെയും ചിത്രം രാജഭവനില്‍ സ്ഥാപിച്ചിരുന്നു. ഇതിനെതിരെയാണ് എസ്എഫ്‌ഐയുടെ പ്രതിഷേധം. ഇന്നലെ നടത്തിയ രാജ്ഭവനില്‍ ഗാന്ധിയുടെയും അംബേദ്കറുടെയും പോസ്റ്റര്‍ പതിച്ച് പ്രതിഷേധിക്കാനും എസ്എഫ്‌ഐ ശ്രമിച്ചിരുന്നു.

Story Highlights : SFI protests against Governor at Kerala University headquarters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here