Advertisement

‘തീരപ്രദേശത്ത് സ്വാധീനം വർധിപ്പിക്കണം; പുതിയ വോട്ടർമാരെ ചേർക്കാൻ കഴിഞ്ഞില്ല’; CPI കൊല്ലം ജില്ലാ സമ്മേളന റിപ്പോർട്ട്

12 hours ago
Google News 1 minute Read

തീരപ്രദേശത്ത് പാർട്ടി സ്വാധീനം വർധിപ്പിക്കണമെന്ന് സി പി ഐ കൊല്ലം ജില്ലാ സമ്മേളന റിപ്പോർട്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിനായി സമയബന്ധിതമായി പുതിയ വോട്ടർമാരെ ചേർക്കാൻ കഴിഞ്ഞില്ല. ഇക്കാര്യത്തിൽ പ്രവർത്തകരുടെ ഭാഗത്തുണ്ടായത് കുറ്റകരമായ അനാസ്ഥ. കുണ്ടറ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് കൂടിയാലോചന ഉണ്ടായില്ലെന്ന് സമ്മേളന റിപ്പോർട്ടിൽ പറയുന്നു.

കുണ്ടറ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ സി പി ഐ എം ജനപ്രതിനിധികൾ വേണ്ടത്ര ഇടപെട്ടില്ല. പല ബൂത്തുകളിലും സി പി ഐ എം പ്രവർത്തകരുടെ പ്രവർത്തനം സജീവമായില്ലെന്നും വിമർശനം. എസ്എഫ്ഐക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. എസ് എഫ് ഐലെ ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ സംഘടന തയാറാകണമെന്നും അക്രമങ്ങളെ പാർട്ടി സഹായത്തോടെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നുവെന്നും വിമർശനം.

രാഷ്ട്രീയ ധാരണയോ – പക്വതയോ ഇല്ലാത്ത വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിന് അവമതിപ്പ് ഉണ്ടാക്കുന്ന ക്രിമിനൽ സ്വഭാവമുള്ളവരെ നിലയ്ക്ക് നിർത്താൻ തയ്യാറാകണമെന്ന് റിപ്പോർ‌ട്ടിൽ പറയുന്നു. ക്രിമിനൽ സ്വഭാവമുള്ളവരെ നിലയ്ക്ക് നിർത്താൻ‌ സിപിഐഎം തായാറാകണമെന്നും റിപ്പോർട്ടിൽ‌ ആവശ്യപ്പെടുന്നു.

Story Highlights : CPI Kollam Conference report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here