Advertisement

പ്രോക്സി വോട്ട് ചെയ്യുന്നത് കുടുംബാംഗങ്ങൾക്കുള്ളിൽ നിജപ്പെടുത്താൻ നിയമം വേണമെന്ന് കേരള പ്രവാസി സംഘം

January 16, 2019
Google News 0 minutes Read
proxy

പ്രോക്സി വോട്ട് ചെയ്യുന്നത് കുടുംബാംഗങ്ങൾക്കുള്ളിൽ നിജപ്പെടുത്താൻ നിയമം കൊണ്ടുവരണമെന്ന് കേരള പ്രവാസി സംഘം സെക്രട്ടറി കെ വി അബ്ദുൾഖാദർ എംഎൽഎ കോഴിക്കോട് പറഞ്ഞു. വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം തിരിച്ച് എത്തിക്കേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനും സ്പോൺസർമാർക്കും ആണെന്ന് പ്രസിഡൻറ് പി.റ്റി. കുഞ്ഞ്മുഹമ്മദ് വ്യക്തമാക്കി. കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു സംഘടനാ നേതാക്കൾ. ഈ മാസം 18, 19 തീയതികളിൽ കോഴിക്കോടാണ് സമ്മേളനം നടക്കുന്നത്.

പ്രതിനിധി സമ്മേളനം 18ന് മന്ത്രി കെ.ടി ജലീൽ ഉദ്ഘാടനം നിർവഹിക്കും. 19 ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here