ജീവന് ഭീഷണി; ബിന്ദുവും കനകദുര്‍ഗയും സുപ്രീംകോടതിയെ സമീപിച്ചു

ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് ജീവന് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി ബിന്ദുവും കനകദുര്‍ഗയും സുപ്രീംകോടതിയെ സമീപിച്ചു. മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ടാണ് ഇരുവരും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇരുവരുടേയും ഹര്‍ജി അടിയന്തരമായി നാളെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു.
മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയിംസ് വഴിയാണ് ബിന്ദുവും കനകദുര്‍ഗയും ഹര്‍ജി നല്‍കിയത്. ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് പരിഗണിക്കാറില്ലെങ്കിലും ഇരുവരുടേയും ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു.
ശബരിമല പ്രവേശനത്തിന് പിന്നാലെ ബിന്ദുവിനും കനകദുര്‍ഗയ്ക്കുമെതിരെ പല കോണുകളില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു. ഇരുവരുടേയും വീടുകള്‍ക്ക് നേരെ ആക്രമണം നടന്നു. ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ കനകദുര്‍ഗയെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചു. പട്ടിക ഉപയോഗിച്ച് തലയ്ക്കടിയേറ്റതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കനകദുര്‍ഗ പെരിന്തല്‍മണ്ണ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഭര്‍തൃമാതാവ് സുമതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കനകദുര്‍ഗ മര്‍ദ്ദിച്ചുവെന്ന് കാട്ടി സുമതിയും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെ കനകദുര്‍ഗയ്‌ക്കെതിരേയും പൊലീസ് കേസെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here