Advertisement

വഖഫ് ഉടമ്പടി നിയമങ്ങളില്‍ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സർക്കാർ

January 17, 2019
Google News 0 minutes Read
central govt to amend waqaf laws

വഖഫ് ഉടമ്പടി നിയമങ്ങളില്‍ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സർക്കാർ. നിയമങ്ങളില്‍ വരുത്തേണ്ട ഭേദഗതികളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റി നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് സർക്കാരിനു കൈമാറി. കമ്മിറ്റി നിർദേശങ്ങള്‍ പഠിച്ച് ഉചിത തീരുമാനം കൈകൊള്ളുമെന്ന് കേന്ദ്യ ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു.

2014 ലെ വഖഫ് ഉടമ്പടി നിയമങ്ങളിലാണ് കേന്ദ്ര സർക്കാർ ഭേദഗതിക്കൊരുങ്ങുന്നത്. 2014ലെ നിയമത്തിലെ അപാകതകള്‍ക്കെതിരെ നിരവധി വിമർശനങ്ങള്‍ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നിയമ ഭേദഗതിക്കൊരുങ്ങിയതെന്ന് സർക്കാർ പറഞു. വഖഫ് ഭൂമികള്‍ കൈവശമുള്ള വാടക കാരനും വഖഫ് ബോർഡും തമ്മിലുള്ള കരാർ മെച്ചപെടുത്തുക, അനധികൃതമായി ഭൂമി കൈവശം വെക്കുന്നത് ഒഴിവാക്കുക, വഖഫ് ബോർഡ് വരുമാനം വർദ്ധിപിക്കുക തുടങ്ങിയവയാണ് പുതിയ ഭേദഗതിയില്‍ ഉള്‍പെടുത്തിയിരികുന്നതെന്ന് കമ്മിറ്റി അവകാശപെട്ടു. കമ്മിറ്റി നിർദേശങ്ങളില്‍ കേന്ദ്ര സർക്കാർ ഉചിത തീരുമാനം കൈകൊള്ളുമെന്ന് കേന്ദ്യ ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞു

അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുക, സ്ഥലം അതിർത്തി നിർണയിക്കുക, ഭരണനിർവഹണം, വഖഫ് ഭൂമി സമുദായത്തിെൻറ നന്മക്ക് ഉപയോഗിക്കുന്നില്ലെങ്കിൽ സെക്ഷൻ 32 പ്രകാരം പിടിച്ചെടുക്കുക തുടങ്ങിയ നിർദേശങ്ങള്‍ അടങ്ങിയതായിരുന്നു 2014 വഖഫ് ഉടമ്പടി നിയമം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here