കേരളത്തിന്റെ ചരിത്ര നേട്ടം; അഭിനന്ദിച്ച് കായികമന്ത്രി

രഞ്ജി ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയ കേരള ക്രിക്കറ്റ് ടീമിന് കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്റെ അഭിനന്ദനം. രഞ്ജി ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി സെമി ഫൈനലില്‍ പ്രവേശിച്ച കേരള ക്രിക്കറ്റ് ടീമിനും മാനേജുമെന്റിനും കായിക മന്ത്രി അഭിനന്ദനം അറിയിച്ചു.
Read Also: രഞ്ജി ട്രോഫിയില്‍ കേരളത്തിന് ചരിത്ര നേട്ടം; ആദ്യമായി സെമിഫൈനലില്‍
113 റണ്‍സിന് ഗുജറാത്തിനെ പരാജയപ്പെടുത്തിയാണ് കേരളം സെമി ഫൈനലില്‍ പ്രവേശിച്ചത്. 195 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഗുജറാത്തിനെ കേരളം പിടിച്ചുകെട്ടി. ഫാസ്റ്റ് ബൗളര്‍മാരുടെ മികവില്‍ ഗുജറാത്തിനെ 81 റണ്‍സിന് കേരളം ഓള്‍ഔട്ടാക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ബേസില്‍ തമ്പി കേരളത്തിനായി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി. ബേസില്‍ തമ്പിയാണ് കളിയിലെ താരം. വിദര്‍ഭ – ഉത്തരാഖണ്ഡ് മത്സരത്തിലെ വിജയികളെ അടുത്ത വ്യാഴാഴ്ച സെമി മത്സരത്തില്‍ കേരളം നേരിടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here