Advertisement

മേഘാലയ ഖനി അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

January 17, 2019
Google News 0 minutes Read
mine

മേഘാലയ ഖനി അപകടത്തില്‍പ്പെട്ട ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. 200അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാവിക സേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 15 പേരാണ്  മേഘാലയയിലെ കിഴക്കുള്ള ജെയ്ന്‍തിയ പര്‍വ്വത മേഖലയ്ക്ക് സമീപമുള്ള കല്‍ക്കരി ‍ഖനിയില്‍ കുടുങ്ങിയത്. തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഡിസംബര്‍ 13നാണ് ഇവര്‍ ഖനിയില്‍ കുടുങ്ങിയത്. ദിവസങ്ങള്‍ക്ക് ശേഷമാണ് പൂര്‍ണ്ണതോതില്‍ തെരച്ചില്‍ ആരംഭിച്ചത് തന്നെ. 320 അടി ആഴമുള്ള ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങിയത്. അനധികൃത ഖനിയാണ് ഇത്. 2014 ഏപ്രിലില്‍ ദേശിയ ഹരിത ട്രൈബ്യൂണല്‍ മേഘാലയയിലെ അനധികൃത ഖനികളുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു. അത് മറികടന്നാണ് ഇവിടെ ഖനനം നടക്കുന്നിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here