ടെസ്റ്റ് ടീമിൽ ഇടം കിട്ടിയില്ലെങ്കിലും ഷമി ജിമ്മിൽ ബിസിയാണ്; മുഹമദ് ഷമിയുടെ വർക് ഔട്ട് വീഡിയോ വൈറൽ

കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് വരാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നഷ്ടമായെങ്കിലും ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി തൻ്റെ ഫിറ്റ്നസ് നിലനിർത്തുന്നതിൽ വ്യാപൃതനാണ്. ഇത് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
മുഹമ്മദ് ഷമി തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കിട്ട ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിൻ്റെ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പതിനായിക്കണക്കിന് പേർ ഇതിനകം തന്നെ വീഡിയോ കണ്ടുകഴിഞ്ഞു.
അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമിൽ സെമി ഉൾപ്പെടാതെ പോയെങ്കിലും താരം അതിനെ പോസിറ്റീവായി തന്നെയാണ് ഉൾക്കൊണ്ടിരിക്കുന്നത് എന്നാണ് ചില ആരാധകർ കുറിക്കുന്നത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടർന്നാണ് ഷമിയെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയത്.
കണങ്കാലിനേറ്റ പരിക്കിൽ നിന്ന് അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും അടുത്തിടെ സ്‌കാനിംഗിന് വിധേയനായെന്നും റിപ്പോർട്ടുകൾ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പൂർണ്ണമായി സുഖം പ്രാപിച്ച് ഷമി കരുത്തോടെ മടങ്ങിവരട്ടെയെന്ന് സെലക്ടർമാരും അഭിപ്രായപ്പെട്ടതായ വിവരങ്ങൾ പുറത്തുവന്നിരുന്നു.
Story Highlights : Mohammed Shami Spotted In Gym-viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here