ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന പരാമർശം, നിങ്ങൾ യഥാർത്ഥ ഇന്ത്യക്കാരനെങ്കിൽ അങ്ങനെ പറയില്ലായിരുന്നു; രാഹുൽ ഗാന്ധിക്കെതിരെ സുപ്രീംകോടതി

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സുപ്രീംകോടതി. ചൈന ഇന്ത്യയുടെ ഭൂമി കയ്യേറി എന്ന രാഹുലിന്റെ പരാമർശം, യഥാർത്ഥ ഇന്ത്യക്കാരൻ ആയിരുന്നുവെങ്കിൽ അങ്ങനെ പറയില്ലായിരുന്നു എന്ന് സുപ്രീം കോടതി വിമർശിച്ചു. 2000 കിലോ മീറ്ററോളം ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞുവെന്ന് ചോദിച്ച കോടതി, നിങ്ങളൊരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഇങ്ങനെ പറയുകയില്ലായിരുന്നുവെന്നും ദത്ത തുറന്നടിച്ചു. ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് എ.ജി. മസിഹും അടങ്ങുന്ന ബെഞ്ച് പരാമർശങ്ങൾക്കെതിരെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി.
‘’2020 ജൂണിൽ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷങ്ങളെയും 20 ഇന്ത്യൻ സൈനികരുടെ മരണത്തെയും കുറിച്ചായിരുന്നു പരാമർശം. സംഘർഷത്തിന് ശേഷം 2,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം ചൈന കൈയടക്കിയെന്നായിരുന്നു പരാമർശം”. ഇതിന് നരേന്ദ്ര മോദി സർക്കാരിനെയാണ് താൻ കുറ്റപ്പെടുത്തിയതെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടിരുന്നു. ഇന്ത്യയുടെ 2000 കിലോ മീറ്ററോളം ഭൂമി ചൈനക്ക് അടിയറവ് വെച്ചെന്ന ഭാരത് ജോഡോ യാത്രാ വേളയിൽ നടത്തിയ പരാമർശത്തിന്മേലായിരുന്നു അപകീർത്തി കേസെടുത്തത്.
Story Highlights : supreme court against rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here