തിരുവനന്തപുരം ലോ അക്കാദമിയിൽ SFI – ABVP സംഘർഷം; പ്രവർത്തകർക്ക് പരുക്ക്

തിരുവനന്തപുരം ലോ അക്കാദമിയിൽ എസ്എഫ്ഐ – എബിവിപി സംഘർഷം. സംഘർഷത്തിൽ ഒരു എസ്എഫ്ഐ പ്രവർത്തകന്റെ തലയ്ക്കും എബിവിപി പ്രവർത്തകന്റെ നട്ടെല്ലിനും പരുക്കേറ്റു. പരുക്കേറ്റവരെ പേരൂർക്കട താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളജിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു മാസം മുൻപ് എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദിന് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റിരുന്നു. അതിൽ പ്രതികാര നടപടിയയാണ് ഇപ്പോൾ ലോ അക്കാദമിയിൽ സംഘർഷം ഉണ്ടായിരിക്കുന്നത്. ഇന്ന് വൈക്കീട്ടോടെയായിരുന്നു സംഭവം.
ഒരു മാസം മുൻപ് ഭാരതാംബ വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടിക്കെതിരെ എബിവിപി വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വന്ദേഭാരതിൽ തമ്പാനൂരിൽ എത്തിയ മന്ത്രിക്കുനേരേ കരിങ്കൊടി കാണിക്കാൻ എബിവിപി പ്രവർത്തകർ എത്തിയപ്പോൾ എസ്എഫ്ഐ പ്രവർത്തകർ തടയുകയും പിന്നാലെ ഉണ്ടായ സംഘർഷത്തിൽ ഈശ്വരപ്രസാദിന് മർദ്ദനമേൽക്കുകയുമായിരുന്നു.
Story Highlights : SFI – ABVP clash at Thiruvananthapuram Law Academy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here