Advertisement

MSFവോട്ട് ചെയ്യാൻ വന്ന കൗൺസിലറുടെ ഐഡി കാർഡും തട്ടിപ്പറിച്ച് ഓടിയ അഭിഷ പിടി ഉഷ അല്ലാത്തത് കൊണ്ട് രക്ഷപ്പെടാനായില്ല, SFI മത്സരിക്കുന്നത് കൊടി സുനിമാരുടെ സംരക്ഷണത്തിൽ: പി.കെ നവാസ്

13 hours ago
Google News 2 minutes Read

കണ്ണൂർ സർവകലാശാല തിരഞ്ഞെടുപ്പിൽ SFIക്കെതിരെ MSF സംസ്ഥാന പ്രസിഡൻ്റ് പികെ നവാസ്. ജനാധിപത്യത്തെ തോൽപ്പിക്കാൻ MSFൻ്റെ UUC മാരെ തട്ടിക്കൊണ്ട് പോകുന്നു. വിദ്യാർഥി ഹൃദയത്തിലല്ല,എസ്എഫ്ഐ മൽസരിക്കുന്നത് കൊടി സുനിമാരുടെ സംരക്ഷണത്തിലാണ്. എന്നാൽ തങ്ങൾക്ക് ഒരു പരാജയ ഭീതിയും ഇല്ല പിന്നെന്തിന് തങ്ങൾ തട്ടിക്കൊണ്ടുപോകണം എന്നാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ചോദിച്ചത്.

അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എംഎസ്എഫിന് വോട്ട് ചെയ്യാൻ വന്ന കൗൺസിലറുടെ ബാലറ്റും ഐഡി കാർഡും ബൂത്തിനകത്ത് നിന്ന് എസ്എഫ്‌ഐയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിയായ അഭിഷ തട്ടിപ്പറച്ച് ഓടി എന്നും നവാസ് ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അൽപം മുൻപ് എം.എസ്.എഫ് കൗൺസിലറെ തട്ടിക്കൊണ്ട് പോയതിനോട് എസ് എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞത് “ഞങ്ങൾക്ക് ഒരു പരാജയ ഭീതിയും ഇല്ല, പിന്നെന്തിന് ഞങ്ങൾ തട്ടി കൊണ്ട് പോകണമെന്നാണ് “

അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എം.എസ്.എഫിന്റെ വോട്ട് ചെയ്യാൻ വന്ന കൗൺസിലരുടെ ബാലറ്റും ഐഡി കാർഡും ബൂത്തിനകത്ത് നിന്ന് തട്ടി പറിച്ച് ഓടിയത് യൂണിയൻ ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥി അഭിഷ പിടി ഉഷ അല്ലാത്തത് കൊണ്ട് രക്ഷപെടാനായില്ല പോലീസ് കയ്യോടെ പൊക്കി.

ചുറ്റും പോലീസ് നിന്ന് കൂട്ടിപിടിച്ചിരിക്കുന്നത് അവാർഡ് കൊടുക്കാനല്ല, കട്ട കാർഡ് തിരിച്ച് വാങ്ങാനാണ്. കണ്ണൂർ യൂണിവേഴ്സിറ്റി കാക്കാനാണല്ലോ ഇതൊക്കെ എന്നാലോചിക്കുമ്പോഴാണ് ഒരു സുഖം. ഇങ്ങനെ ജയിക്കുന്നതിനേക്കാൾ അന്തസ്സ് തോൽക്കുന്നതാ എന്ന് പറയാൻ ഇച്ചിരി ഉളുപ്പും, ഒരു നുള്ള് അഭിമാനവും ഉള്ള ഒരാളും ഇല്ലാതെ പോയല്ലോ ഇവന്മാരുടെ കൂട്ടത്തിൽ. നിങ്ങളുടെ എല്ലാ ആക്രമങ്ങളെയും ചെറുത്ത് നിനാണ് ഞങ്ങളുടെ എല്ലാ പോരാട്ടങ്ങളും.

Story Highlights : P V Navas against sfi kannur university election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here