Advertisement

കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവും വീട്ടുകാരും

January 21, 2019
Google News 0 minutes Read
kanagadurga

ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവും വീട്ടുകാരും. ഭര്‍ത്താവും സഹോദരനും വീട് പൂട്ടി പോയി. വീട്ടില്‍ കയറാനാകാതെ കനകദുര്‍ഗ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലാണ് അഭയം തേടിയത്. പൊലീസ് സ്റ്റേഷനിലെത്തിയ കനകദുര്‍ഗയെ ഇപ്പോള്‍ ആശ്രയകേന്ദ്രത്തിലേക്ക് മാറ്റി. പൊലീസ് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കനകദുര്‍ഗയെ ആശ്രയകേന്ദ്രത്തിലേക്ക് മാറ്റിയത്. വീടിന്റെ താക്കോല്‍ മഞ്ചേരിയിലാണെന്നാണ് കനകദുര്‍ഗ പൊലീസിനോട് പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here