പിണറായി ആണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍, പെണ്ണുങ്ങളെക്കാള്‍ മോശമായി: കെ. സുധാകരന്‍

സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍. യുഡിഎഫ് ഉപരോധസമരം കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്യുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരന്‍ പറഞ്ഞത് ഇതിനോടകം ചര്‍ച്ചയായിരിക്കുകയാണ്. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ എത്തുമ്പോള്‍ ‘ആണുങ്ങളെപ്പോലെ’ എന്തെങ്കിലും ചെയ്യുമെന്നാണ് പ്രതീക്ഷിച്ചത്, എന്നാല്‍ ‘പെണ്ണുങ്ങളെക്കാള്‍’ മോശമെന്നായിരുന്നു സുധാകരന്റെ പ്രതികരണം.
കരുണ ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ സുധാകരൻ പറഞ്ഞു. പിണറായിക്ക് ഹൃദയത്തിന്‍റെ സ്ഥാനത്ത് കാരിരുമ്പാണ്. കണ്ണൂരിൽ കൈകാലുകൾക്ക് സ്വാധീമില്ലാത്ത ഒരു കുട്ടി തന്‍റെ എൽ പി സ്കൂൾ, യു പി സ്കൂളാക്കി ഉയർത്തിത്തരണമെന്ന് അഭ്യർത്ഥിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ആ കുട്ടിയുടെ സ്കൂൾ, യു പി സ്കൂളാക്കി ഉയർത്തി. പിണറായി വിജയൻ മുഖ്യമന്ത്രിയായ കാലത്താണ് ആ കുട്ടി ഹൈസ്കൂളിലേക്ക് പാസാകുന്നത്. തന്‍റെ സ്കൂൾ, ഹൈസ്കൂൾ ആക്കണമെന്ന ആവശ്യവുമായെത്തിയ കുട്ടിയെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയെന്നല്ലാതെ ഒരു സഹായവും പിണറായി ചെയ്തില്ലെന്ന് കെ സുധാകരൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here