Advertisement

‘ഗോ ബാക്ക് മോദി’ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി തുടരുന്നു

January 27, 2019
8 minutes Read

മോദിക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ഇരമ്പുന്നു. #GoBackModi ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി തുടരുന്നു. മണിക്കൂറുകളായി ട്വിറ്റര്‍ ലോകത്ത് ഈ ഹാഷ് ടാഗ് പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാടിനെ ചതിച്ച മോദി തിരിച്ചു പോകണമെന്ന മുദ്രാവാക്യമുയര്‍ത്തി ഡിഎംകെയും അണ്ണാ ഡിഎംകെയും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ‘ഗോ ബാക്ക് മോദി’ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചത്. സൗത്ത് ഇന്ത്യയില്‍ വ്യാപകമായി ഈ ട്വീറ്റ് പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ട്വിറ്റര്‍ ലോകത്ത് ഹാഷ് ടാഗ് വൈറലായത്.

മധുരയില്‍ എയിംസിന് തറക്കല്ലിടുന്നതിനാണു പ്രധാനമന്ത്രി എത്തിയത്. മോദിക്കു മധുരയിലേക്കു സ്വാഗതമെന്ന പേരില്‍ മോദി അനുകൂലികളുടെ ഹാഷ്ടാഗ് ക്യാംപെയ്നും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.

‘ഗജ’ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ മോദി തമിഴ്നാടിനെ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ചാണു രോഷം കത്തുന്നത്. തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധസമരത്തിൽ 13 പേർ വെടിയേറ്റു മരിച്ചപ്പോൾ ‌പ്രധാനമന്ത്രി എവിടെയായിരുന്നെന്നും പ്രതിഷേധക്കാർ ചോദിക്കുന്നു. കാവേരി പ്രശ്നം വന്നപ്പോൾ മോദി കർണാടകയ്ക്ക് അനുകൂലമായി നിലപാടെടുത്തതും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്.

12-ാം ക്ലാസ് പരീക്ഷയിലെ മാര്‍ക്ക് പരിഗണിക്കുന്നതിനു പകരം നീറ്റ് പരീക്ഷ ഏര്‍പ്പെടുത്തിയതും ട്വിറ്ററിലെ ‘ഗോ ബാക് മോദി’ പ്രതിഷേധത്തിനുള്ള കാരണമാണ്. കഴിഞ്ഞ വർഷം മോദി ചെന്നൈയിലെത്തിയപ്പോഴും മോദിക്കെതിരെ സമാനമായ പ്രതിഷേധമുണ്ടായിരുന്നു. ചെന്നൈയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കടുത്ത് കറുത്ത ബലൂൺ പറത്തിയാണ് അന്നു പ്രതിഷേധം നടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top