Advertisement

ശക്തമായ ഒരു സര്‍ക്കാരുണ്ടെങ്കില്‍ ആക്രമിക്കുന്നതിന് മുന്‍പ് ശത്രുക്കള്‍ ഒരു നൂറുതവണ ചിന്തിക്കും; അംബാലയിലെ പ്രസംഗത്തില്‍ മോദി

May 18, 2024
3 minutes Read
Enemies think 100 times before doing anything when there is a strong govt says Modi

ശക്തമായ ഒരു സര്‍ക്കാരുണ്ടെങ്കില്‍ ആ രാജ്യത്തെ ആക്രമിക്കുന്നതിന് മുന്‍പ് ശത്രുക്കള്‍ ഒരു നൂറുതവണ ചിന്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ അംബാലയിലെ പ്രസംഗത്തിലാണ് മോദിയുടെ പ്രസ്താവന. മെയ് 25ന് ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി എത്തിയത്. 2019ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള പത്ത് സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു.(Modi Haryana speech)

‘ഒരു രാജ്യത്ത് ശക്തമായ ഒരു സര്‍ക്കാരുണ്ടെങ്കില്‍ അവരെ ആക്രമിക്കുന്നതിന് മുന്‍പ് ശത്രുക്കള്‍ പോലും ഒരു നൂറുതവണ ചിന്തിക്കും. എഴുപത് വര്‍ഷം പാകിസ്താന്‍ നമ്മളെ ഉപദ്രവിച്ചുകൊണ്ടിരുന്നു. അവരുടെ കൈവശം ബോംബുകളുണ്ടായിരുന്നു. ഇന്നവരുടെ കയ്യില്‍ പിച്ചച്ചട്ടിയാണുള്ളത്. ഒരു ശക്തമായ സര്‍ക്കാരുള്ളതുകൊണ്ടാണ് ഇന്ന് പാകിസ്താന്‍ വിറയ്ക്കുന്നത്’. മോദി പറഞ്ഞു.

Read Also: എഎപി എംപി സ്വാതി മാലിവാളിനെ ആക്രമിച്ചെന്ന പരാതി; കെജ്രിവാളിന്റെ പി എ വിഭവ് കുമാര്‍ അറസ്റ്റില്‍

ദുര്‍ബലമായ ഒരു സര്‍ക്കാരിന് ജമ്മുകശ്മീരിലെ സാഹചര്യം ഇത്രത്തോളം മാറ്റാന്‍ സാധിക്കുമോ? ഹരിയാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടായിരുന്നപ്പോള്‍ ഹരിയാനയിലെ ധീരരായ അമ്മമാര്‍ രാവും പകലും ആശങ്കാകുലരായിരുന്നു. അതെല്ലാം മോദി സര്‍ക്കാര്‍ വന്നതോടെ തകര്‍ത്തു. അതിനുശേഷമാണ് ജമ്മുകശ്മീര്‍ വികസനത്തിന്റെ പാതയിലെത്തിയത്.. തെരഞ്ഞെടുപ്പില്‍ എന്ത് തന്ത്രങ്ങള്‍ പ്രയോഗിച്ചാലുംഇന്ത്യാ സഖ്യം പരാജയപ്പെടുമെന്നും ദേശീയ വിരുദ്ധ ശക്തികളെ കുറിച്ച് നന്നായി അറിയാവുന്ന സംസ്ഥാനമാണ് ഹരിയാനയെന്നും അംബാലയില്‍ പ്രധാനമന്ത്രി പറഞ്ഞു.

Story Highlights : Enemies think 100 times before doing anything when there is a strong govt says Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top