മോദിയ്ക്കും അമിത് ഷായ്ക്കും രാജീവ് ചന്ദ്രശേഖറിനും ഉള്‍പ്പെടെ സ്വന്തമായി കാറില്ല; പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ സത്യവാങ്മൂലത്തിലെ ‘കാര്‍’ കൗതുകങ്ങള്‍

അകമ്പടിക്കാറുകളുടെ നീണ്ട നിരയില്‍ മാത്രം സഞ്ചരിക്കുന്ന നമ്മുടെ പല നേതാക്കള്‍ക്കും സ്വന്തമായി കാറില്ലെന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജീവ് ചന്ദ്രശേഖറുമെല്ലാം കാര്‍ ഇല്ലാത്ത സ്ഥാനാര്‍ത്ഥികളാണ്. (Modi, Amit Shah and Rajiv Chandrasekhar do not own car says in affidavit)
അകമ്പടി വാഹനവ്യൂഹവുമായി സഞ്ചരിക്കുന്ന നേതാക്കന്മാര്‍ക്ക് കുറഞ്ഞത് നാലോ അഞ്ചോ കാറുകളെങ്കിലും ഉണ്ടാകുമെന്നാണ് പൊതുധാരണ. എന്നാല്‍ പല നേതാക്കളുടേയും തെരഞ്ഞെടുപ്പ് സത്യവാങ്മൂലം നോക്കുമ്പോഴാണ് നാം അമ്പരക്കുന്നത്. നമ്മുടെ പല പ്രധാന രാഷ്ട്രീയ നേതാക്കളും സ്വന്തമായി കാറോ മറ്റ് വാഹനങ്ങളോ ഉള്ളവരല്ല. വാരണാസിയില്‍ നിന്നും ഹാട്രിക് വിജയത്തിനായി കാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മൂന്നു കോടി രൂപയിലധികം ആസ്തിയുണ്ടെങ്കിലും സ്വന്തമായി കാറോ വീടോ ഭൂമിയോ ഇല്ല. ഗാന്ധിനഗറില്‍ നിന്നും മത്സരിക്കുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ 36 കോടി രൂപയുടെ ആസ്തിയും ഭാര്യ സോണാല്‍ ഷായ്ക്ക് 31 കോടി രൂപയ്ക്കുമേല്‍ ആസ്തിയുമുണ്ടെങ്കിലും സ്വന്തമായി കാറില്ലെന്നാണ് സത്യവാങ്മൂലത്തിലുള്ളത്.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
ലക്‌നൗ ലോക്‌സഭാ സീറ്റില്‍ നിന്നും മൂന്നാംവട്ടം മത്സരിക്കുന്ന പ്രതിരോധമന്ത്രി രാജ്‌നാഥിന്റെ സ്ഥിതിയും ഭിന്നമല്ല. 6.36 കോടി രൂപയുടെ ആസ്തിയും ഒരു റിവോള്‍വറും ഒരു ഇരട്ടക്കുഴല്‍ തോക്കുമുണ്ടെങ്കിലും രാജ്‌നാഥിന് സ്വന്തമായി കാറില്ല. വയനാടിനു പുറമേ, ഉത്തരപ്രദേശിലെ റായ്ബറേലിയില്‍ നിന്നും മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയ്ക്ക് 20 കോടിയുടെ ആസ്തിയുണ്ടെങ്കിലും കാറോ ഭൂമിയോ ഇല്ല. സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തരപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന് 26.34 കോടി രൂപ ആസ്തിയും മെയിന്‍പുരിയില്‍ നിന്നു മത്സരിക്കുന്ന അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവിന് 15 കോടി രൂപ ആസ്തിയുമുണ്ടെങ്കിലും ഇരുവര്‍ക്കും സ്വന്തമായി കാറുകള്‍ ഒന്നും തന്നെയില്ല. കര്‍ണാടക മുന്‍മുഖ്യമന്ത്രിയും മാണ്ഡ്യയിലെ ജെ ഡി എസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന എച്ച് ഡി കുമാരസ്വാമിക്കും ഭാര്യ അനിതയ്ക്കും കൂടി 217 കോടി രൂപ ആസ്തിയുണ്ടെങ്കിലും സ്വന്തമായി ഒരു ട്രാക്ടര്‍ മാത്രമേ കുമാരസ്വാമിയ്ക്കുള്ളു.
തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍, മുന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, എ ഐ എം ഐ എം നേതാവ് അസദുദ്ദിന്‍ ഒവൈസി, 166 കോടി രൂപയുടെ ആസ്തിയുള്ള സുപ്രിയ സുലേ എന്നിവരാണ് സ്വന്തമായി കാറില്ലാത്ത മറ്റ് പ്രമുഖര്‍. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും വിദിശയില്‍ നി്ന്നുള്ള സ്ഥാനാര്‍ത്ഥിയുമായ ശിവ്‌രാജ് സിംഗ് ചൗഹാന് കാറില്ലെങ്കിലും ഭാര്യയ്ക്ക് ഒരു അംബാസഡര്‍ കാറുണ്ട്.
Story Highlights : Modi, Amit Shah and Rajiv Chandrasekhar do not own car says in affidavit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here