കര്‍ണാടകയില്‍ തമ്മിലടി രൂക്ഷം ; രാജിവെക്കാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി കുമാരസ്വാമി

കര്‍ണാടകയില്‍ ഭരണസഖ്യത്തിനുള്ളില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് എച്ച്.ഡി. കുമാരസ്വാമി. കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ എല്ലാ മര്യാദകളും ലംഘിച്ചിരിക്കുകയാണെന്നും എം.എല്‍.എ മാരെ നിലയ്്ക്കു നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും മുഖ്യമന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് എം എല്‍ എ മാര്‍ക്ക് താത്പര്യമില്ലെങ്കില്‍ രാജിവെക്കാന്‍ താന്‍ തയ്യാറാണ്. അവര്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേതാവായി അംഗീകരിക്കുകയും അദ്ദേഹം പറയുന്നത് മാത്രം അനുസരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് കര്‍ണാടകയിലുളളത്. സര്‍വ്വസീമകളും എം എല്‍ എ മാര്‍ ലംഘിക്കുന്നുവെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് എം എല്‍ എ മാര്‍ സഹകരിക്കുന്നില്ലെന്ന പരാതി എച്ച് ഡി കുമാര സ്വാമി ഉന്നയിക്കുന്നതാണ്. ഇതിനാല്‍ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. എന്നാല്‍ സിദ്ധ രാമയ്യ കോണ്‍ഗ്രസ് എം എല്‍ എം.എല്‍.എ മാരുടെ നേതാവാണെന്ന് പറയുന്നതില്‍ തെറ്റില്ലെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര പ്രതികരിച്ചു. അതേ സമയം പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വം ഇടപെടല്‍ ആരംഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്കെതിരെ സംസാരിച്ച എം എല്‍ എ ടി എസ് സോമശേഖരക്കെതിരെ നടപടിയെടുക്കുമെന്ന് കര്‍ണാടക പി സി സി വ്യക്തമാക്കി. ഉപമുഖ്യമന്ത്രി ജി പരമേശ്വരയോട് വിശദീകരണം ചോദിക്കാന്‍ ആവശ്യപ്പെട്ടതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. മാധ്യമങ്ങളാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് സിദ്ധരാമയ്യയും എം എല്‍ എ മാര്‍ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെയും പറഞ്ഞു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെയെങ്കിലും സഖ്യവുമായി മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. കുമാരസ്വമിയുമായി അനുനയ ശ്രമങ്ങള്‍ നടത്താനാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here