‘ജനങ്ങളാണ് ഇന്ത്യയുടെ രക്ഷാകവചം, ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല’: സച്ചിൻ തെണ്ടുൽക്കർ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഐക്യമുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല. അപ്പോൾ അതിരുകളില്ലാതെ നാം കരുത്തരാകും. ഇന്ത്യയുടെ രക്ഷാകവചം ജനങ്ങളാണ്. ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. നമ്മൾ ഒരൊറ്റ ടീമാണെന്നും സച്ചിൻ എക്‌സിലൂടെ പ്രതികരിച്ചു.
”ഐക്യത്തിൽ നിർഭയം. അതിരുളില്ലാത്ത ശക്തി. ഇന്ത്യയുടെ രക്ഷാകവചം നമ്മുടെ ജനങ്ങളാണ്. ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. ഞങ്ങൾ ഒരു ടീമാണ്!”
-ജയ് ഹിന്ദ് സച്ചിൻ കുറിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ന് രാവിലെ 1.44 ഓടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായാണ് വിവരം. കര, നാവിക, വ്യോമ സേനകൾ സംയുക്തമായി തികച്ചും അപ്രതീക്ഷിതമായാണ് ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി.
Story Highlights : sachin tendulkar praises operation sindoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here