‘രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങൾ കോൺഗ്രസ് കൈകാര്യം ചെയ്യും’; പി കെ കുഞ്ഞാലിക്കുട്ടി

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങൾ കോൺഗ്രസ് കൈകാര്യം ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന് അതിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാരിനെതിരായ പോരാട്ടത്തിന് കോട്ടം തട്ടില്ലെന്നും യുഡിഎഫ് അടുത്ത തെരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചു വരുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം രാജിവെയ്ക്കാൻ സമ്മർദമേറുകയാണ്. രണ്ട് ദിവസത്തിനകം രാജിയുണ്ടാകുമെന്നാണ് സൂചന. പരാതിയുമായി ആരും മുന്നോട്ട് വന്നില്ലെങ്കിലും കൂടുതൽ ശബ്ദരേഖകൾ പുറത്തു വരുന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി അനിവാര്യമെന്ന നിലപാട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
Read Also: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതിരോധം തകരുന്നു; ലൈംഗിക ആരോപണങ്ങളിൽ കേസെടുത്ത് വനിതാ കമ്മീഷൻ
പുതിയ വിവാദം പുറത്തു വരുന്നതിനും വളരെ മുമ്പേ രമേശ് ചെന്നിത്തല രാഹുലിനെ കൈവിട്ടതാണ്. ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയിലായിരുന്ന കെ സി വേണുഗോപാൽ ഡൽഹിയിൽ തിരിച്ചെത്തിയിട്ടുണ്ട്. നേതാക്കളുമായി കെ സി വേണുഗോപാൽ ആശയ വിനിമയം നടത്തും. അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ വൈകിട്ട് നടത്താനിരുന്ന അടിയന്തര വാർത്താ സമ്മേളനം അവസാന നിമിഷം റദ്ദാക്കി. ആരോപണമുന്നയിച്ചവർക്കെതിരെ വിശദീകരണം ലക്ഷ്യമിട്ടായിരുന്നു വാർത്താ സമ്മേളനം വിളിച്ചതെന്നാണ് സൂചന. ഇത് തിരിച്ചടിയാകുമെന്ന് മണത്തറിഞ്ഞ കോൺഗ്രസ് നേതൃത്വം വാർത്താ സമ്മേളനം റദ്ദാക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനോട് നിർദേശിക്കുകയായിരുന്നു.
Story Highlights : Congress will handle Rahul Mamkootathil issue says PK Kunhalikutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here