‘രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കേരളത്തിന്റെ പൊതു വികാരം; കോൺഗ്രസ് മുൻകൈയെടുക്കണം’; മന്ത്രി വി എൻ വാസവൻ

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കേരളത്തിന്റെ പൊതു വികാരമെന്ന് മന്ത്രി വി എൻ വാസവൻ. കോൺഗ്രസ് മുൻകൈയെടുത്ത് രാജി വാങ്ങിക്കണം. സിപിഐഎം നേതാക്കൾ സമാന കേസിൽ ഉൾപ്പെട്ടിട്ടില്ല. തെളിവുകൾ ഉണ്ടെങ്കിൽ സിപിഐഎം നേതാക്കൾക്കെതിരെയും നടപടിയെടുക്കാമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റണം. ഒരു കേസല്ല, നിരവധി സംഭവങ്ങൾ പുറത്തുവരുന്നു. ഇനി പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. സിപിഐഎം നേതാക്കൾ സമാന കേസിൽ ഉൾപ്പെട്ടിട്ടില്ല. ആരോപണങ്ങൾ ആർക്കെതിരെയും വരാം പക്ഷേ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
Read Also: ‘രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങൾ കോൺഗ്രസ് കൈകാര്യം ചെയ്യും’; പി കെ കുഞ്ഞാലിക്കുട്ടി
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം രാജിവെയ്ക്കാൻ സമ്മർദമേറുകയാണ്. രണ്ട് ദിവസത്തിനകം രാജിയുണ്ടാകുമെന്നാണ് സൂചന. പരാതിയുമായി ആരും മുന്നോട്ട് വന്നില്ലെങ്കിലും കൂടുതൽ ശബ്ദരേഖകൾ പുറത്തു വരുന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി അനിവാര്യമെന്ന നിലപാട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ വൈകിട്ട് നടത്താനിരുന്ന അടിയന്തര വാർത്താ സമ്മേളനം അവസാന നിമിഷം റദ്ദാക്കി. ആരോപണമുന്നയിച്ചവർക്കെതിരെ വിശദീകരണം ലക്ഷ്യമിട്ടായിരുന്നു വാർത്താ സമ്മേളനം വിളിച്ചതെന്നാണ് സൂചന. ഇത് തിരിച്ചടിയാകുമെന്ന് മണത്തറിഞ്ഞ കോൺഗ്രസ് നേതൃത്വം വാർത്താ സമ്മേളനം റദ്ദാക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനോട് നിർദേശിക്കുകയായിരുന്നു.
Story Highlights : Minister VN Vasavan demands Rahul Mamkoottathil resignation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here