ഇന്ത്യക്കാർക്ക് ലക്ഷ്വറി ഇവി മതി; 5000 ഇലക്ട്രിക് കാറുകൾ വിറ്റ് BMW

ഇവി വിപണിയില്‍ സുപ്രധാന നേട്ടം കൈവരിച്ച് ബിഎംഡബ്ല്യു. ആഡംബര വാഹന വിഭാഗത്തില്‍ 5,000 ഇലക്ട്രിക് വാഹനം വിറ്റ ആദ്യത്തെ ബ്രാന്‍ഡായി മാറിയിരിക്കുകയാണ് ബിഎംഡബ്ല്യു. ഈ നേട്ടത്തിന്റെ ഭാഗമായി ഹൈ-പവര്‍ ചാര്‍ജിംഗ് ഇടനാഴി സ്ഥാപിക്കാൻ ആണ് കമ്പനിയുടെ തീരുമാനം. ജമ്മു കശ്മീർ മുതൽ മധുര വരെയാണ് ഈ ഹൈ-പവര്‍ ചാര്‍ജിംഗ് ഇടനാഴി നീളുക. 300 കിലോമീറ്റർ ഇടവിട്ട് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.
ഡല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ്, മുംബൈ, ഹുബ്ബള്ളി, ബെംഗളൂരു, കോയമ്പത്തൂര്‍, മധുര എന്നീ പ്രധാന നഗരങ്ങളിലൂടെയാണ് ബിഎംഡബ്ല്യുവിന്റെ ഹൈ-പവര്‍ ചാര്‍ജിംഗ് ഇടനാഴി കടന്നു പോകുന്നത്. സ്റ്റാറ്റിക്, സിയോണ്‍ തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ഈ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. മറ്റ് ഇലക്ട്രിക് വാഹനങ്ങളും ഇവിടെ ചാര്‍ജ് ചെയ്യാൻ കഴിയും.
120kW മുതല്‍ 720kW വരെ ശേഷിയുള്ള ചാര്‍ജറുകള്‍ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളില്‍ ലഭ്യമാകും. കൂടാതെ ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്തുന്നതിനായി മൈ ബിഎംഡബ്ല്യു എന്ന ആപ്പും ഉപയോഗിക്കാൻ കഴിയും.
Story Highlights : BMW Group India crosses 5,000 EV deliveries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here