യുവതിയെ നിർബന്ധിത ഗർഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തി; രാഹുൽ മാങ്കുട്ടത്തിനെതിരെ പരാതി നൽകി പൊതുപ്രവർത്തക

യുവതിയെ നിർബന്ധിത ഗർഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തിയെന്നാരോപിച്ച് രാഹുൽ മാങ്കുട്ടത്തിനെതിരെ പരാതി നൽകി നൽകി പൊതുപ്രവർത്തക. യുവതിയെ ഗർഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗമാണ് പുറത്തുവന്നത്. നിർബന്ധിത ഗർഭചിദ്രം നടത്താൻ പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം. പാലക്കാട് പൊതുപ്രവർത്തക അശ്വതി മണികണ്ഠൻ ആണ് പരാതി നൽകിയത്.
ബാലാവകാശ കമ്മീഷനും, ദേശീയ ശിശു സംരക്ഷണ വകുപ്പിനും, സംസ്ഥാന വനിത ശിശു സംരക്ഷണ വകുപ്പിനും ആണ് പരാതി നൽകിയത്. ഗർഭഛിദ്രത്തിനായി യുവതിയെ ഭീഷണിപ്പെടുത്തിയതിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. രാഹുലിനെതിരെ കൊച്ചിയിൽ ലഭിച്ച പരാതി സംബന്ധിച്ചും റിപ്പോർട്ട് തേടിയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. തെളിവുകൾ ലഭിച്ചാൽ തുടർ നടപടിയെന്നും കമ്മീഷൻ വ്യക്തമാക്കി.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. ഇത്തരം പരാതികൾ നേരിടുന്ന ആളെ വെച്ച് മുന്നോട്ടുപോകാൻ ആകില്ല. നിലപാട് ഹൈക്കമാന്റിനെ അറിയിച്ചു. ഇനിയും പരാതികൾ വന്നേക്കുമെന്നും സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചു.
Story Highlights : complaint against rahul mamkoottathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here