Advertisement

തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് ഡീന്‍ കുര്യാക്കോസ്

February 2, 2019
0 minutes Read

തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പരമാവധി അവസരം നല്‍കണമെന്ന്  യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. മുൻപ് നൽകിയ ഉറപ്പുകൾ പലതവണ പാഴായെന്നും  യുവാക്കൾക്ക് അർഹമായ അവസരം നിഷേധിക്കരുതെന്നും ഡീന്‍ ആവശ്യപ്പെട്ടു.
പരസ്പരം വീതം വെച്ച് ഒത്ത് തീർപ്പ് സ്ഥാനാർഥികളെ ഇറക്കുന്നത് അംഗീകരിക്കില്ല. ദേശീയ നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിക്കും.
അഞ്ച് സീറ്റുകൾ യുവാക്കൾക്കും പുതുമുഖങ്ങൾക്കം നൽകണമെന്നും  അനിവാര്യരല്ലാത്ത സിറ്റിംങ് എം പിമാർക്ക് വീണ്ടും അവസരം നൽകരുതെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. ഇറക്കുമതി സ്ഥാനാർഥികളെ അംഗീകരിക്കില്ലെന്നും ഡീന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top