കാസർഗോഡ് നിന്നും 110 കിലോഗ്രാം കഞ്ചാവ് പിടികൂടി; പ്രതി നൗഫൽ അറസ്റ്റിൽ

കാസർഗോഡ് ചിറ്റാരിക്കലിൽ വൻ കഞ്ചാവ് വേട്ട.കാറിൽ കടത്തുകയായിരുന്ന നൂറ്റി പത്ത് കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കുന്നംകൈ സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കാസർഗോഡ് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡാണ് ജില്ലയിൽ വൻ കഞ്ചാവ് വേട്ട നടത്തിയത്.ചിറ്റാരിക്കൽ പൂങ്ങോട് വെച്ചാണ് പൊലീസ് സംഘം കഞ്ചാവ് പിടികൂടിയത്. ഇത് നൂറ്റി പത്ത് കിലോയോളം വരും.പിടികൂടിയ കഞ്ചാവിന് അന്താരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കും.
മലയോരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾകേന്ദ്രീകരിച്ച് അടുത്തിടെ കഞ്ചാവ് വിൽപ്പന വ്യാപകമാണെന്ന റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണ് ചിറ്റാരിക്കലിൽ നിന്നുള്ള കഞ്ചാവ് വേട്ട.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കുന്നുംകൈ സ്വദേശിയായ നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്നസോണിയെന്ന യുവാവ് ഓടി രക്ഷപ്പെട്ടു. സംസ്ഥാനത്ത് തന്നെ ഇത്ര വലിയ കഞ്ചാവ് വേട്ട നടക്കുന്നത് ആദ്യമായാണെന്നാണ് പൊലീസ് പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here