ശബരിമല സ്ത്രീ പ്രവേശനം; സര്‍ക്കാറിനൊപ്പം യുവതിപ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോര്‍ഡ്

സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് തന്നെയാണ് ശബരിമല വിഷയത്തില്‍ ഉള്ളതെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍. വിധി പുനഃപ്പരിശോധിക്കേണ്ടെന്നാണ് ദേവസ്വം ബോർഡ് വ്യക്തമാക്കിയത്. ബോർഡ് നിലപാട് മാറ്റിയല്ലോ എന്ന് ജസ്റ്റീസ് ഇന്ദു മൽഹോത്രയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. നിലപാട് മാറ്റിയെന്നും വേണമെങ്കിൽ അക്കാര്യം കാട്ടി അപേക്ഷ ഫയൽ ചെയ്യാമെന്നും ബോർഡ്. യുവതി പ്രവേശനം അനുവദിച്ചുള്ള വിധിയെ മാനിക്കാൻ തീരുമാനിച്ചതായി ബോർഡിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്.
എതിർ കക്ഷികൾ പറഞ്ഞ കാര്യം പുനഃപരിശോധനക്ക് മതിയായ കാരണങ്ങൾ അല്ലെന്ന് ദേവസ്വം ബോർഡ്. ആർത്തവം ഇല്ലാതെ മനുഷ്യ കുലത്തിന് നില നിൽപ്പില്ല. മതത്തിൽ എല്ലാ വ്യക്തികളും തുല്യർ. ഇക്കാര്യം ആണ് യുവതി പ്രവേശനം അനുവദിച്ച വിധിയുടെ അടിസ്ഥാനമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here