ഭാര്യയെ വെട്ടിനുറുക്കി കുപ്പത്തൊട്ടിയിൽ തള്ളി; സംവിധായകൻ അറസ്റ്റിൽ

ഭാര്യയെ കൊന്ന് വെട്ടിനുറുക്കിയ സംഭവത്തിൽ തമിഴ് സംവിധായകൻ അറസ്റ്റിൽ. ചെന്നൈ ജാഫർഖാൻപേട്ടിൽ താമസിക്കുന്ന എസ്.ആർ. ബാലകൃഷ്ണനാണ്, ഭാര്യ സന്ധ്യ (35) അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായത്. ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിനുറുക്കി അവ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കുകയായിരുന്നു.
ജനുവരി 21ന് പള്ളിക്കരണിയിൽ മാലിന്യശേഖരണകേന്ദ്രത്തിൽനിന്ന് രണ്ട് കാലുകളും ഒരു കൈയും കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറത്തറിയുന്നത്.
അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ഏറെ നാളായി ബാലകൃഷ്ണനും സന്ധ്യയും പിരിഞ്ഞ് താമസിക്കുകയായിരുന്നു. തർക്കം പരിഹരിക്കുന്നതിനുവേണ്ടി പൊങ്കൽ അവധിക്കാലത്താണ് സന്ധ്യ ജാഫർഖാൻപേട്ടിലുള്ള വീട്ടിലെത്തിയത്. എന്നാൽ, സന്ധ്യയെ കൊലപ്പെടുത്തിയ ബാലകൃഷ്ണൻ തെളിവ് നശിപ്പിക്കുന്നതിനായി ശരീരം
വെട്ടിനുറുക്കി കോടമ്പാക്കം, എം.ജി.ആർ. നഗർ തുടങ്ങിയിടങ്ങളിലുള്ള കുപ്പത്തൊട്ടികളിൽ ഉപേക്ഷിക്കുകയായിരുന്നു.
കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികളാണ് പള്ളിക്കരണിയിൽ മാലിന്യം ശേഖരിക്കുന്നിടത്തുനിന്ന് വലതുകൈയും രണ്ട് കാലുകളും കണ്ടെടുത്തത്. മകളെ കാണാനില്ലെന്ന് സന്ധ്യയുടെ അമ്മ തൂത്തുക്കുടി പോലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിച്ചിരുന്ന അടയാളമാണ് കേസ് അന്വേഷണത്തിലെ തുമ്പായത്.
കൈയിൽ ശിവപാർവതിരൂപം പച്ചകുത്തിയതായിരുന്നു അടയാളം. ചോദ്യംചെയ്യലിൽ ബാലകൃഷ്ണൻ പരസ്പരവിരുദ്ധമായി മറുപടി പറഞ്ഞതോടെയാണ് പോലീസിന്റെ സംശയം
ബലപ്പെട്ടത്. കൂടുതൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here