Advertisement

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം; മിനുട്സ് വി സി ഇടപെട്ട് തിരുത്തിയെന്ന് ആരോപണം

2 hours ago
Google News 2 minutes Read

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിന്റെ മിനുട്സ് വി സി ഇടപെട്ട് തിരുത്തിയെന്ന ആരോപണവുമായി സിൻഡിക്കേറ്റ് അംഗങ്ങൾ. വി സി ഒപ്പിട്ട മിനുട്സും സിൻഡിക്കേറ്റ് യോഗത്തിലെ മിനിറ്റ്സും രണ്ടാണെന്ന് ഇടത് അംഗങ്ങൾ ആരോപിക്കുന്നു. വി സി ഒപ്പിട്ട മിനുട്സിൽ രജിസ്ട്രാർ അനിൽകുമാർ സസ്പെൻഡ് ചെയ്യപ്പെട്ടതായി പരാമർശം. സ്‌സ്പെൻഷൻ മൂലം രജിസ്ട്രാർ ചുമതല കൈമാറിയത് എന്നാണ് പരാമർശം.

എന്നാൽ യോഗത്തിൽ തയ്യാറാക്കിയ മിനിറ്റ്സിൽ സസ്പെൻഷനെ കുറിച്ച് പരാമർശമില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ ചർച്ച ചെയ്തില്ലെന്ന് മിനുട്സിൽ പറയുന്നത്. യോഗത്തിൽ തയ്യാറാക്കിയ മിനുട്സ് വിസി തിരുത്തിയെന്നാണ് ഇടത് അംഗങ്ങളുടെ ആരോപണം. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്നലെ ചേർന്നത്.

Read Also: ആഗോള അയ്യപ്പ സംഗമം: രാഷ്ട്രീയ അജണ്ടയെന്ന് യുഡിഎഫില്‍ അഭിപ്രായം; പ്രതിപക്ഷ നേതാവിന്റെ മാന്യതയില്ലായ്മയെന്ന് മന്ത്രിയുടെ വിമര്‍ശനം; രാഷ്ട്രീയ വിവാദം പുകയുന്നു

അതേസമയം ഇടതു സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യപ്രകാരം വിസി കേരള സർവകലാശാലയുടെ റജിസ്ട്രാർ സ്ഥാനത്ത് നിന്നും മിനി കാപ്പനെ മാറ്റിയിരുന്നു. കാര്യവട്ടം ക്യാംപസിലെ ജോയിൻറ് റജിസ്ട്രാർ ആർ.രശ്മിക്കാണ് ചുമതല. സിൻഡിക്കേറ്റ് യോഗത്തിന്റെ തുടക്കത്തിൽ തന്നെ മിനി കാപ്പൻ യോഗത്തിൽ പങ്കെടുത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ സസ്‌പെൻഷൻ റദ്ദാക്കിയ കെ എസ് അനിൽ കുമാർ യോഗത്തിൽ പങ്കെടുക്കണമെന്നായിരുന്നു ഇടത് അംഗങ്ങളുടെ ആവശ്യം. കെ എസ് അനിൽ കുമാറുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി തീരുമാനമുണ്ടാകുന്നതുവരെയാണ് രശ്മിക്ക് ചുമതല നൽകിയിരിക്കുന്നത്.

Story Highlights : Allegations that VC intervened and edited Kerala University Syndicate meeting minutes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here