പിതാവിനെ മരത്തിൽ കെട്ടിയിട്ട് മകളെ പീഡിപ്പിച്ചു

പിതാവിനെ മരത്തിൽക്കെട്ടിയിട്ട് മകളെ ക്രൂരമായി പീഡിപ്പിച്ചു. ബീഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ ആറംഗ സംഘത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച വെള്ളം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീടിനടുത്ത് എത്തിയതായിരുന്നു ആറംഗസംഘം. തുടർന്ന് ബലം പ്രയോഗിച്ച് വീടിനുള്ളിലേക്ക് കയറുകയും പെൺകുട്ടിയെ പുറത്തേയ്ക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു. വീടിനു സമീപമുള്ള ആൾ താമസമില്ലാത്ത പ്രദേശത്തേക്ക് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയും ഇവിടെ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. മകളുടെ ശബ്ദം കേട്ട് രക്ഷയ്ക്കെത്തിയ പിതാവിനെ സംഘം മർദ്ദിക്കുകയും സമീപത്തുള്ള മരത്തിൽ കെട്ടിയിടുകയും ചെയ്തു.
Read More : വിവാഹ വാഗ്ദാനം നൽകി അമ്മയുടെ സുഹൃത്ത് പതിനേഴുകാരിയെ പീഡിപ്പിച്ചു
സംഭവത്തിനു ശേഷം പൊലീസിൽ പരാതി നൽകരുതെന്ന് സംഘം പെൺകുട്ടിയെയും പിതാവിനെയും ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾ ഇപ്പോൾ ഒളിവിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here