Advertisement

ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം; സൈനികരുള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്

February 10, 2019
0 minutes Read

കാശ്മീരിലെ കുല്‍ഗാമില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചതിനു പിന്നാലെ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സുരക്ഷാ സേനയ്ക്കു നേരെ  ഗ്രനേഡ് ആക്രമണം. മൂന്ന് സൈനികര്‍ക്കും നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും നാല് പ്രദേശവാസികള്‍ക്കും പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ആരുടെയും നില ഗുരുതരമല്ല. നേരത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകരസംഘടനകളില്‍പ്പെട്ടവരാണെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു.

പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് കുല്‍ഗാമില്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ തുടങ്ങിയ ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം ഭീകരരെ വകവരുത്തിയത്. സ്ഥലത്തു നിന്നും വന്‍ ആയുധശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. ഗ്രനേഡ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷാ സേനയെ സ്ഥലത്ത് വിന്യസിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top