ലുലു ഫാഷന്‍ വീക്കിന് സമാപനം; ലുലു കേരള പ്രൈഡ് പുരസ്‌കാരം സച്ചിന്‍ ബേബിക്ക്

കൊച്ചി: മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ പുതുമ സമ്മാനിച്ച് കൊച്ചിക്ക് ആഘോഷരാവൊരുക്കിയ ലുലു ഫാഷന്‍ വീക്കിന് സമാപനം. എട്ടാം പതിപ്പിന്റെ അവസാന ദിനം താരനിശയിലാണ് അരങ്ങേറിയത്. ഈ വര്‍ഷത്തെ ഫാഷന്‍ സ്‌റ്റൈല്‍ ഐക്കണായി നടി ഹണി റോസിനെ തിരഞ്ഞെടുത്തു. പ്രൈഡ് ഓഫ് കേരള പുരസ്‌കാരം മലയാളി ക്രിക്കറ്റ് താരവും രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിന്റെ ക്യാപ്റ്റനുമായിരുന്ന സച്ചിന്‍ ബേബിയും ഏറ്റുവാങ്ങി. ലുലു ഫാഷന്‍ വീക്ക് ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടി പുരസ്‌കാരം പ്രയാഗ മാര്‍ട്ടിനും സമ്മാനിച്ചു. നടന് വിനയ് ഫോര്‍ട്ടാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. പുരസ്‌കാര ജേതാക്കളായ താരങ്ങള്‍ റാംപില്‍ ചുവടുവച്ചതോടെയാണ് ഫാഷന്‍ വീക്കിന് സമാപനമായത്. ലുലു ഫാഷന്‍ വേദിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ഹണി റോസ് പറഞ്ഞു. കേരളം എപ്പോഴും ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ളിടമാണെന്നും കൊച്ചി എനിക്ക് ഏറെ പ്രിയപ്പെട്ടിടമാണെന്നും പുരസ്‌കാരം സ്വീകരിച്ച് സച്ചിന്‍ ബേബി പറഞ്ഞു.
ലുലു കൊച്ചി റീജണല്‍ ഡയറക്ടര്‍ സാദിഖ് ഖാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് ഇന്ത്യ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലു ഇന്ത്യ എച്ച്.ആര്‍ ഹെഡ് അനൂപ് മജീദ്, കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു രഘുനാഥ്, കൊച്ചി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്‌സ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, കാറ്റഗറി മാനേജര്‍ ഷേമ സാറ, സെന്‍ട്രല്‍ ബയ്യേഴ്‌സായ കെ.ആര്‍ ജിനു, ടിനു ജെസി പോള്‍ തുടങ്ങിയവര്‍ ചടങ്ങിന്റെ ഭാഗമായി. നാല് ദിവസങ്ങളിലായി 30 ലധികം ഷോകളാണ് ഫാഷന്‍ വീക്കിന്റെ ഭാഗമായത്. ലോകോത്തര ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ഇന്ത്യയിലെ പ്രമുഖ മോഡലുകള്‍ അണിനിരന്നപ്പോള്‍ കുഞ്ചാക്കോ ബോബന്‍, സണ്ണി വെയിന്‍, വിനയ് ഫോര്‍ട്ട് , ആന്‍സണ്‍ പോള്‍, കൈലാഷ്, ബിബിന്‍ ജോര്‍ജ്, ഹേമന്ദ് മേനോന്‍, റിയാസ് ഖാന്‍, ധ്രുവന്‍, മറീന മൈക്കിള്‍ കുരിശിങ്കല്‍, സാധിക വേണുഗോപാല്‍ തുടങ്ങി സിനിമ മേഖലിയില്‍ നിന്നുള്ള നിരവധി പേര്‍ റാംപില്‍ ചുവടുവച്ചത്. കൂടാതെ പ്രത്യേക ക്ഷണിതാക്കായി എത്തിയ താരങ്ങളും റാംപില്‍ ചുവടുവച്ചു. പ്രശസ്ത സ്‌റ്റൈലിസ്റ്റായ മുംബൈയില്‍ നിന്നുള്ള ഷൈ ലോബോയാണ് ലുലു ഫാഷന്‍ വീക്കിന്റെ ഷോ ഡയറക്ടര്‍. മോസ്റ്റ് പ്രിഫേര്‍ഡ് മെന്‍സ് വെയര്‍ ബ്രാന്റിനുള്ള പുരസ്‌കാരം യു.എസ് പോളോയും, ആണ്‍കുട്ടികളുടെ മോസ്റ്റ് പ്രിഫേഡ് കിഡ്സ് വെയര്‍ ബ്രാന്‍ഡ് പുരസ്‌കാരം റഫ്, മോസ്റ്റ് പ്രിഫേര്‍ഡ് മെന്‍സ് എത്തിനിക് ബ്രാന്‍ഡ് പുരസ്‌കാരം അമുക്തിയും സ്വന്തമാക്കി. പുരുഷന്മാര്‍ ഏറ്റവും കൂടുതല്‍ വിശ്വാസത്തിലെടുക്കുന്ന ബ്രാന്‍ഡായി പീറ്റര്‍ ഇംഗ്ലണ്ടും അവാര്‍ഡിന് അര്‍ഹത നേടി. മോസ്റ്റ് പ്രിഫേര്‍ഡ് ഫാഷന്‍ അക്സസറി ബ്രാന്‍ഡായി കാപ്ലൈസ് പുരസ്‌കാരം ഏറ്റുവാങ്ങി.
Read Also: ഇന്ത്യാ-പാക് വെടിനിര്‍ത്തല്‍ ധാരണ: മധ്യസ്ഥത വഹിച്ചെന്ന ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ
ഹൈബി ഈഡന്‍ എം.പിക്കൊപ്പം ചുവടുവച്ച് കാടിന്റെ മക്കള്‍
കാടിന്റെ മക്കളുടെ സ്വപ്നം നിറവേറ്റി റാംപില്‍ വിപ്ലവം സൃഷ്ടിച്ച് കൊച്ചി ലുലുമാളിലെ ഫാഷന്‍ വേദി മാറുകയും ചെയ്തു. ലുലു ഫാഷന്‍ വീക്കിന്റെ ഉദ്ഘാടന വേദിയില്‍ തരംഗമായത് ട്രൈബല്‍ സമൂഹത്തിലെ കൗമാരക്കാരുടെ ചുവടുവയ്പ്പായിരുന്നു. ഫാഷന്‍ വീക്ക് 2025ന്റെ ഉദ്ഘാടന വേദിയിലാണ് അടിമാലിയിലെ ആദിവാസി ഊരില്‍ നിന്നുള്ള കൗമാരക്കാര്‍ ചുവടുവച്ചത്. സൃഷ്ടി വാക്-ടു-റിമമ്പര്‍ ആശയത്തില്‍ ഒരുക്കിയ ഫാഷന്‍ ഷോയില്‍ റാംപിലേക്ക് ചുവടുവച്ച് കൗമാരങ്ങള്‍ എത്തിയപ്പോള്‍ സദസും കയ്യടിച്ച് സ്വീകരിച്ചു. കേരളം ഇതുവരെ കണ്ട ഫാഷന്‍ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടാണ് ഏറ്റവും ചേര്‍ത്ത് നിര്‍ത്തപ്പെടുന്ന ട്രൈബല്‍ സമൂഹത്തിലെ കൗമാരക്കാരെ ഫാഷന്‍ റാംപിലേക്ക് എത്തിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥിയായപ്പോള്‍ ഇരട്ടി ആവേശമായിരുന്നു. ട്രൈബല്‍ സമൂഹത്തിലെ കൗമാരക്കാരോടൊപ്പം എം.പിയും ഫാഷന്‍ റാംപില്‍ ചുവടുവച്ചു. പ്രശസ്ത സ്റ്റൈലിസ്റ്റും മോഡലുമായ ഡാലു കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ലുലുവില്‍ നിന്നുള്ള പ്രതിനിധികള്‍ അടിമാലി ഊരിലെത്തി കാണുകയും ഫാഷന്‍ വീക്കിനെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും ചെയ്തതോടെയാണ് ഊരിന്റെ മക്കള്‍ ലുലു ഫാഷന്‍ റാംപിലേക്ക് എത്തുന്നത്. അന്താരാഷ്ട്ര മോഡലുകള്‍ക്കൊപ്പം ഊരിന്റെ മക്കളും ചുവടുവച്ചത് ചരിത്രമായി മാറി.
Story Highlights : Lulu Fashion Week concludes; Sachin Baby wins Lulu Kerala Pride Award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here