Advertisement

‘ഇന്ത്യ സുരക്ഷിതമാണ്, ജീവൻ പോലും പണയപ്പെടുത്തി സൈന്യം കാവലുണ്ട്’; ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് റഷ്യൻ യുവതി

13 hours ago
2 minutes Read

ഇന്ത്യൻ സൈനികരെ പ്രശംസിച്ച് റഷ്യൻ യുവതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ. ഗുഡ്ഗാവില്‍ താമിസിക്കുന്ന റഷ്യന്‍ യുവതി പോളിന അഗര്‍വാളിന്‍റെ വീഡിയോയാണ് വൈറലായത്. ഇന്ത്യ സുരക്ഷിതമാണ്, ജീവൻ പോലും പണയപ്പെടുത്തി സൈന്യം കാവലുണ്ട് എന്നും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

പോളിനയുടെ വിഡിയോ ഒറ്റ ദിവസം കൊണ്ട് ഒന്നേകാല്‍ ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ പോളിനയോട് നന്ദി പറഞ്ഞു. മറ്റ് ചിലര്‍ ഇന്ത്യന്‍ സൈന്യം കാവലുണ്ടെന്നും സമാധാനമായി ഇരിക്കാനും എഴുതി.

എനിക്കിവിടെ സമാധാനമായി ഉറങ്ങാം, ഇന്ത്യൻ സേന ഉറങ്ങാതെ കാവലുള്ളപ്പോൾ ഞാൻ എന്തിന് ഭയക്കണം. എന്‍റെ റഷ്യക്കാരിയായ മുത്തശ്ശി വാര്‍ത്ത വായിച്ച് എന്നോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ചോദിച്ചു ഏത് വീട്. ഞാനിപ്പോൾ എന്‍റെ വീട്ടിലാണ് ഉള്ളത്. അത് ഇന്ത്യയിലെ ഗൂഡ്ഗാവിലാണ്. വിഡിയോയുടെ തുടക്കത്തില്‍ പോളിന പറയുന്നു.

രാജ്യത്തെ ജനങ്ങളെ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്ന തരത്തില്‍ രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനുള്ള സൈനികരുടെ ധീരതയ്ക്കും അചഞ്ചലമായ സമർപ്പണത്തിനും പോളിന ഇന്ത്യന്‍ സൈനീകരെ തന്‍റെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയിൽ പ്രശംസിച്ചു. റഷ്യ നല്‍കിയ ഏറ്റവും മുന്തിയ ആയുധങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇന്ത്യന്‍ സൈന്യത്തിന്‍റെ കൈയിലുണ്ട്.

ഏതൊരു ഡ്രോളുകളെയും ജെറ്റുകളെയും വിമാനങ്ങളെയും അങ്ങനെ പറക്കുന്ന എന്തിനും അത് ശക്തമായ പ്രതിരോധമായി നില്‍ക്കുന്നു. ഇതിനെല്ലാം പുറമെ സാങ്കേതിക വിദ്യയും ഇന്ത്യന്‍ സൈന്യത്തിന്‍റെ സന്നദ്ധതയും അതിനേക്കാളൊക്കെ പ്രധാനമായി ഇന്ത്യന്‍ സൈനികരുടെ നിസ്വാര്‍ത്ഥയേയും പോളിന പ്രശംസിച്ചു. ഞാൻ സൈനികരോട് വളരെ നന്ദിയുള്ളവളാണ്. ഇന്ത്യയെ എന്‍റെ സമാധാനപരമായ വീട് എന്ന് വിളിക്കാൻ കഴിയുന്ന തരത്തിൽ ഞാൻ അവരോട് വളരെ നന്ദിയുള്ളവനാണെന്നും അവർ പറഞ്ഞു.

Story Highlights : russian woman refuses to return indo-pak war praises army

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top