സബ് കളക്ടറുടെ നടപടി നിയമപരം; പിന്തുണച്ച് ജില്ലാ കളക്ടര്‍; റവന്യു സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി

രാജേന്ദ്രന്‍ എംഎല്‍എ അവഹേളിക്കാനിടയായ സംഭവത്തില്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ പിന്തുണച്ച് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ. സബ് കളക്ടറുടെ നടപടി നിയമപരമാണെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ റവന്യു സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മൂന്നാര്‍ പഞ്ചായത്തിന്റെ വനിതാ വ്യവസായ കേന്ദ്രത്തിനായുള്ള കെട്ടിട നിര്‍മാണം നിയമങ്ങള്‍ അട്ടിമറിച്ചാണെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹൈക്കോടതി വിധി ലംഘിച്ചാണ് നിര്‍മാണം. പാട്ടഭൂമി തരം മാറ്റി വിനിയോഗിച്ചു. മുതിരപ്പുഴയാറിന് ഇരുഭാഗത്തേക്കും 50 യാര്‍ഡ് അകലത്തിലേ നിര്‍മാണം അനുവദിക്കാനാവൂ. എന്നാല്‍ പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണം 6 മീറ്റര്‍ മാത്രം അകലത്തിലാണ്. നിര്‍മാണം അനുവദിച്ചാല്‍ കോടതികളില്‍ നിലനില്‍ക്കുന്ന മറ്റു കേസുകളിലെ സര്‍ക്കാര്‍ ഭാഗത്തെ ദുര്‍ബലപ്പെടുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
എസ് രാജേന്ദ്രന്‍ എം എല്‍ എ കൃത്യ നിര്‍വഹണത്തിനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. എം എല്‍ എ സബ് കളക്ടറെ അധിക്ഷേപിച്ചുവെന്ന റിപ്പോര്‍ട്ടും ലഭിച്ചിട്ടുണ്ട്. എസ് രാജേന്ദ്രന്‍ എം എല്‍ എ സബ് കളക്ടറെ ഫോണില്‍ വിളിച്ച് ശകാരിക്കുകയും നിര്‍മാണം തടയാന്‍ വെല്ലുവിളിച്ചതായും കളക്ടറുടെ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. എസ് രാജേന്ദ്രന്‍ കുറ്റകരമായ അധിക്ഷേപം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം ലഭിച്ചിട്ടുണ്ടെന്നം കലക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദേവികുളം സബ് കളക്ടറെ രാജേന്ദ്രന്‍ എം എല്‍ എ അവഹേളിച്ച സംഭവം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയരുന്നു. മുതിരപ്പുഴയാറിന്റെ തീരത്ത് പഞ്ചായത്ത് നിര്‍മിക്കുന്ന കെട്ടിടത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ് എസ് രാജേന്ദ്രനെ ചൊടിപ്പിച്ചത്. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് തുടര്‍ന്ന നിര്‍മാണം റവന്യൂ ഉദ്യോഗസ്ഥരെത്തി തടഞ്ഞതോടെ സബ് കളക്ടറെ ആക്ഷേപ വാക്കുകളോടെ എംഎല്‍എ ശകാരിക്കുകയായിരുന്നു. കളക്ടറാകുന്ന ആളുകള്‍ക്ക് ഇത്രയും ബുദ്ധിക്കുറവുണ്ടോ, നാളെ ഇവര്‍ ഒടക്കിയാല്‍ ഉദ്ഘാടനം ചെയ്യാന്‍ പറ്റുമോ തുടങ്ങിയ കാര്യങ്ങളാണ് സബ്കളക്ടറെക്കുറിച്ച് രാജേന്ദ്രന്‍ എംഎല്‍എ ജനമധ്യത്തില്‍ പറഞ്ഞത്. സംഭവത്തില്‍ എംഎല്‍എ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here