സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് രേഖപ്പെടുത്തി മുങ്ങുന്ന ജീവനക്കാർക്കെതിരെ കർശന നടപടിക്കൊരുങ്ങി സർക്കാർ

സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് രേഖപ്പെടുത്തി മുങ്ങുന്ന ജീവനക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് സർക്കാർ. ഇത്തരക്കാരെ സിസിടിവിയിലൂടെ കണ്ടെത്തുമെന്ന് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ പുറപ്പെടുവിച്ച നോട്ടീസിൽ പറയുന്നു.
മുങ്ങുന്നവർ.ഏറെയും അതിരാവിലെ ഹാജർ രേഖപ്പെടുത്തുന്നവരാണ്. രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണ് സെക്രട്ടേറിയറ്റ് പ്രവർത്തി സമയം. ആഴ്ചയിൽ 3 ദിവസം രാവിലെ ഒമ്പതര മുതൽ വൈകിട്ട് അഞ്ചര വരെയും. എഴു മണിക്കുർ ജോലി നിർബന്ധമാണ്. താമസിച്ചു വരുന്നവർക്ക് പഞ്ചിംഗ് ഗ്രേസ് ടൈമിംഗ് 150 മിനിട്ടായും നിജപ്പെടുത്തിയിരുന്നു.
Read More : സെക്രട്ടറിയേറ്റില്‍ പഞ്ചിംഗ് ഇല്ലാത്തവര്‍ക്ക് ശമ്പളമില്ല
രാവിലെ 9 മണിക്കു മുമ്പ് പഞ്ച് ചെയ്യുന്നവർ അതിനു ശേഷം മുങ്ങുന്നു എന്നാണ് കണ്ടെത്തിയത്. ഇത്തരക്കാരെ സി സി ടിവിയിലൂടെ കണ്ടെത്തി നടപടി എടുക്കുമെന്ന് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. നേരത്തെ ശമ്പളത്തെ പഞ്ചിംഗ് റിപ്പോർട്ടുമായി സർക്കാർ ബന്ധപ്പെടുത്തിയിരുന്നു.
Read More : ശമ്പള അക്കൗണ്ടിനെ പഞ്ചിംഗ് റിപ്പോര്‍ട്ടുമായി ബന്ധിപ്പിച്ച് പൊതുഭരണവകുപ്പിന്റെ ഉത്തരവ്
കഴിഞ്ഞ വർഷം ജനുവരി ഒന്ന് മുതലാണ് സെക്രട്ടറിയേറ്റിൽ ജീവനക്കാരുടെ പഞ്ചിങ് നിർബന്ധമാക്കിയത്. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സമയനിഷ്ഠ ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പഞ്ചിംഗ് ആരംഭിക്കാൻ എതിർപ്പുകൾക്കിടയിലും സർക്കാർ തീരുമാനിച്ചത്.
ബയോ മെട്രിക് കാർഡ് കാണിച്ചതിനു ശേഷം വിരലുപയോഗിച്ചാണ് പഞ്ച് ചെയ്യേണ്ടത്. പുതിയ സംവിധാനത്തിൽ മൂന്നു ദിവസം വൈകിയെത്തിയാൽ ഒരു ദിവസത്തെ ലീവ് രേഖപ്പെടുത്തും. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഒഴികെയുള്ള സ്ഥിരം ജീവനക്കാർക്ക് പഞ്ചിംഗ് ബാധികമാണ്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനും പഞ്ചിംഗ് നിർബന്ധമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here