മകന്‍റെ വിവാഹം ക്ഷണിക്കാന്‍ അംബാനി സ്റ്റാലിന്‍റെ വീട്ടില്‍

അംബാനി കുടുംബത്തില്‍ ഇപ്പോള്‍ വിവാഹങ്ങളുടെ സമയമാണ്. രാജസ്ഥാനിലെ ഉദയ്പൂര്‍ കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയുടെ മകളുടേത്. ഇഷ അംബാനിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം പൂര്‍ത്തിയാകുമ്പോള്‍ മകന്റെ വിവാഹ ക്ഷണം തുടങ്ങി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും.
ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെ ചെന്നൈയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് മുകേഷ് അംബാനിയും നിത അംബാനിയും മകന്റെ വിവാഹക്ഷണകത്ത് നല്‍കിയത്. ഇതിന്റെ ചിത്രങ്ങള്‍ സ്റ്റാലിന്‍ തന്നെ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചു.
Read More:അംബാനി കുടുംബത്തിലെ ഇരട്ടകളുടെ ജന്മരഹസ്യം വെളിപ്പെടുത്തി ഇഷാ അംബാനി
മുംബൈയിലെ ഒരു ക്ഷേത്രത്തിലാണ് ആദ്യ ക്ഷണകത്ത് നല്‍കിയത്. അടുത്ത മാസമാണ് ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടയും വിവാഹം. റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകളാണ് ശ്ലോക മേത്ത. ഇഷ അംബാനിയുടെ വിവാഹനിശ്ചയത്തിന് ആകാശും ശ്ലോകയും ഒരുമിച്ച് നൃത്തം ചെയ്തിരുന്നു. പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകനെയാണ് ഇഷ അംബാനി വിവാഹം ചെയ്തത്.
It was a pleasure to receive a courtesy call from Thiru Mukesh Ambani, Chairman Reliance Industries Limited, in Chennai earlier this evening. pic.twitter.com/acjKFLjzX9
— M.K.Stalin (@mkstalin) 11 February 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here