‘പാക് യുവതിയെ വിവാഹം ചെയ്തത് CRPF അനുമതിയോടെ’; പിരിച്ചുവിട്ട ജവാൻ മുനീർ അഹമ്മദ്

പാകിസ്താൻ പൗരയായ യുവതിയെ വിവാഹം ചെയ്തത് CRPF ന്റെ അനുമതിയോടെ എന്ന് പിരിച്ചുവിട്ട ജവാൻ മുനീർ അഹമ്മദ്. കല്യാണത്തിന് മുൻപും ശേഷവും എല്ലാ വിവരങ്ങളും സിആർപിഎഫിനെ അറിയിച്ചിരുന്നു. താൻ വിവാഹം ചെയ്തത് തന്റെ ബന്ധുവിനെ ആണെന്നാണ് മുനീർ അഹമ്മദിന്റെ വിശദീകരണം. യുവതിയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ചതിന് ഇന്നലെയാണ് സി ആർ പി എഫിൽ നിന്ന് മുനീർ അഹമ്മദിനെ പിരിച്ചുവിട്ടത്.
പാകിസ്താൻ യുവതിയുമായുള്ള വിവാഹം മറച്ചുവെച്ചത് ദേശ സുരക്ഷയ്ക്ക് ഹാനികരമായെന്ന് ചൂണ്ടിക്കാട്ടിയാണ് ജവാൻ മുനീർ അഹമ്മദിനെ സിആർപിഎഫ് ഇന്നലെ പിരിച്ചുവിട്ടത്. CRPF ന്റെ നടപടിയിൽ വിശദീകരണവുമായി മുനീർ അഹമ്മദ് രംഗത്തെത്തി. പാക്ക് യുവതിയുമായുള്ള വിവാഹത്തിന് താൻ സിആർപിഎഫിൽ നിന്ന് അനുമതി തേടിയിരുന്നു. 2022 ഡിസംബർ 31 ന് താൻ കത്ത് നൽകി. അനുമതി തേടി അഞ്ചു മാസങ്ങൾക്ക് ശേഷം തനിക്ക് മറുപടി ലഭിച്ചു എന്നും മുനീർ പറയുന്നു. വിവാഹശേഷവും വിവരം രേഖാമൂലം സിആർപിഎഫിനെ അറിയിച്ചു.
തന്റെ ബന്ധുവിനെയാണ് വിവാഹം ചെയ്തിട്ടുള്ളത്. ഇന്ത്യാ – പാക് വിഭജനത്തിനു മുൻപ് ഇരു കുടുംബങ്ങളും ഇന്ത്യയിലാണ് താമസിച്ചത്. തങ്ങൾ 2025 മാർച്ച് 4ന് ദീർഘകാല വിസയ്ക്ക് അപേക്ഷിച്ചിരുന്നുവെന്നും മുനീർ അഹമ്മദ് കൂട്ടിച്ചേർത്തു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ പൗരന്മാരോട് രാജ്യം വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതോടെയാണ് പാക് യുവതിയുമായുള്ള മുനീർ അഹമ്മദിന്റെ വിവാഹ വിവരം പുറത്തിറയുന്നതും അതിൽ സിആർപിഎഫ് നടപടി കൈക്കൊണ്ടതും.
Story Highlights : Jawan Munir Ahmed was discharged after revealing that he married a Pakistani woman with CRPF permission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here