Advertisement

മഹുവ മൊയ്ത്ര വിവാഹിതയായി; വരന്‍ ബിജെഡി മുന്‍ എംപി പിനാകി മിശ്ര

June 5, 2025
Google News 2 minutes Read
Mahua Moitra

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന ബിജെഡി നേതാവും പുരി മുന്‍എംപി പിനാകി മിശ്രയാണ് വരന്‍. ഇരുവരും വിവാഹവേഷത്തില്‍ നില്‍ക്കുന്ന ചിത്രം പുറത്തുവന്നു.

മുന്‍ എംപി പിനാകി മിശ്രക്കൊപ്പം വധുവിന്റെ വേഷത്തില്‍ പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മഹുവയുടെ ചിത്രം പുറത്തുവന്നപ്പോഴാണ് ഇരുവരും വിവാഹിതരായ വിവരം പലരും അറിഞ്ഞത്. പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യം അറിഞ്ഞത് വിവാഹചിത്രം പുറത്തുവന്നപ്പോഴാണെന്നാണ് വിവരം. ബിജു ജനതാദള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ പിനാകി മിശ്ര പുരിയില്‍ നിന്ന് നാല് തവണ ലോക്‌സഭയില്‍ അംഗമായി.

മഹുവ മൊയ്ത്ര മുന്‍പ് ഡാനിഷ് സാമ്പത്തിക വിദഗ്ധനായ ലാര്‍സ് ബ്രോര്‍സനെ വിവാഹം കഴിച്ചിരുന്നു. പിന്നീട് വിവാഹമോചനം നേടി. മെയ് മൂന്നിന് ജര്‍മനിയില്‍ വിവാഹം നടന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇരുവരും ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. മഹുവമൊയ്ത്രയോ പിനാകി മിശ്രയോ വിവാഹത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇരുവരുടേയും പാര്‍ട്ടിനേതാക്കളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Story Highlights : Trinamool MP Mahua Moitra marries former BJD MP Pinaki Misra in ceremony abroad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here