Advertisement

‘പെണ്‍ കോഡ്’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

3 hours ago
Google News 3 minutes Read

അരുണ്‍ രാജ് പൂത്തണല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘പെണ്‍ കോഡ് ‘ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയില്‍ ബാല താരമായി തുടക്കം കുറിച്ച അരുണ്‍ ചാക്കോ, വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്ത കുമ്മാട്ടിക്കളി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സരീഷ് ദേവ് എന്നിവരെ നായകന്മാരാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ നിര്‍മ്മാതാവും നടനുമായ ജിത്തന്‍ രമേശിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ‘പെണ്‍ കോഡ്’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.

പുതുമുഖങ്ങളായ ലക്ഷ്മി സാന്റായും, സോനയും ചിത്രത്തില്‍ നായികമാരാകുന്നു. തിരവിയ പാണ്ടിയന്‍, കാര്‍ത്തിക ശ്രീരാജ്, ഉണ്ണി കാവ്യ, എബിന്‍ വിന്‍സെന്റ്, ഷംഹൂന്‍, ജോര്‍ജ് തെങ്ങനാന്തരത്തില്‍, ജോസ് നടത്തി പറമ്പില്‍, സന്ദീപ് തുടങ്ങിയവരാണ് മറ്റു നടീനടന്മാര്‍. ഓസ്ട്രിയ മൂവി പ്രൊഡക്ഷന്‍സ്,ജെ എന്‍ കെ എല്‍ ക്രീയേഷന്‍സ് എന്നീ ബാനറില്‍ പെണ്‍ കോഡ് ‘പ്രവിത ആര്‍ പ്രസന്ന, ജയ് നിത്യ കാസി ലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ രാജാ നിര്‍വ്വഹിക്കുന്നു.

ഷിനു ജി നായര്‍ എഴുതിയ വരികള്‍ക്ക് സംഗീതം-ദിനേശ് പാണ്ടിയന്‍ സംഗീതം പകരുന്നു. ചിത്ര സംയോജനം- അര്‍ജുന്‍ ഹരീന്ദ്രനാഥ്.

വയനാട്, ഊട്ടി, തിരുവനന്തപുരം എന്നിവടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ‘പെണ്‍ കോഡ് ‘ നവംബര്‍ ആദ്യം ജെ എന്‍ കെ എല്‍ റിലീസ് കേരളത്തിലും തമിഴ് നാട്ടിലും പ്രദര്‍ശനത്തിനെത്തിക്കുന്നു.

Story Highlights :The title poster of the film ‘Pen Code’ has been released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here