Advertisement

‘ കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ‘; എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

3 hours ago
Google News 2 minutes Read
n k sudheer

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പിവി അന്‍വര്‍ വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ ആയിരുന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ മത്സരിച്ചിരുന്നു.

ബിജെപിയുമായി ചര്‍ച്ച നടത്തുകയും ബിജെപിയിലേക്ക് നീങ്ങുന്നുവെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് വിവരം. ബിജെപിയില്‍ അംഗത്വമെടുക്കുന്ന കാര്യം അന്‍വറിനെ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നാണ് സുധീറുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഈ മാസം തന്നെ തിരുവനന്തപുരത്ത് വച്ച് ബിജെപിയില്‍ അംഗത്വമെടുക്കുമെന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ട്.

Read Also: ‘ഡോ. ഹാരിസ് അര്‍പ്പണബോധമുള്ള ആള്‍; പക്ഷേ, കേരളത്തിന്റെ ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കാന്‍ കാരണമായി’; മുഖ്യമന്ത്രി പിണറായി വിജയന്‍

ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്സ് തൃശൂര്‍ ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ എന്‍.കെ സുധീറിനെ കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷ കാലയളവിലേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അറിയിക്കുന്നു – എന്നാണ് അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എഐസിസി അംഗവും ദലിത് കോണ്‍ഗ്രസ് മുന്‍ നേതാവുമായിരുന്ന എന്‍ കെ സുധീര്‍ കോണ്‍ഗ്രസ് വിട്ട് അന്‍വറിനൊപ്പം വരുന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് മുതലാണ്. പിന്നീട് ചേലക്കരയില്‍ മത്സരിച്ച അദ്ദേഹം 3,920 വോട്ടുകളും നേടി.

Story Highlights : NK Sudheer expelled from Trinamool Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here