‘വോട്ടുകൊള്ളയുടെ ഉത്തരവാദിത്തം രാഷ്ട്രീയ പാർട്ടികൾക്ക് മേൽ അടിച്ചേൽപ്പിക്കാനാകില്ല’; കെസി വേണുഗോപാൽ

വോട്ട് കൊള്ള ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി തള്ളി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വോട്ടുകൊള്ളയുടെ ഉത്തരവാദിത്തം രാഷ്ട്രീയ പാർട്ടികൾക്ക് മേൽ അടിച്ചേൽപ്പിക്കാനാകില്ല. വോട്ടർ പട്ടിക സുതാര്യമാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ എന്തുകൊണ്ട് നൽകുന്നില്ലെന്ന് അദേഹം ചോദിച്ചു.
ജനാധിപത്യത്തെ നശിപ്പിച്ചതിലുള്ള കുറ്റബോധം മറച്ചുവെക്കാൻ അവ്യക്തമായി തയ്യാറാക്കിയ പത്രക്കുറിപ്പുകൾക്ക് പിന്നിൽ ഒളിച്ചിരിക്കരുത് – ഭരണഘടനാ അധികാരികൾ സത്യസന്ധതയുടെ പ്രതീകമായിരിക്കണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെസി വേണുഗോപാൽ എക്സ് പോസ്റ്റിൽ പറഞ്ഞു. വൻതോതിലുള്ള വോട്ട് തട്ടിപ്പിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ഗുരുതരമായ ആശങ്കകൾ പരിഹരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരു നടപടിയും സ്വീകരിക്കില്ല എന്ന സംശയം ഉണ്ടാക്കുന്നാണ് കമ്മിഷന്റെ മറുപടിയെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
Read Also: ‘വീഴ്ച സംഭവിച്ചിട്ടില്ല’; ടി എൻ പ്രതാപന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ
വോട്ടുകൊള്ള ആരോപണത്തിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തെത്തിയത്. വോട്ടർ പട്ടിക തയ്യാറാക്കിയത് രാഷ്ട്രീയ പാർട്ടികൾകൂടി ഉൾപ്പെട്ട സംവിധാനമാണ്. ശരിയായ സമയത്ത് പട്ടിക പരിശോധിച്ച് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാതെ ഇപ്പോൾ പറയുന്നതിൽ കാര്യമില്ലെന്നും കമ്മിഷന്റെ മറുപടി. നാളത്തെ വാർത്താ സമ്മേളനത്തിന് മുന്നോടിയായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി.
The ECI has crossed all limits of shamelessness by shrugging all its responsibilities in the face of grave allegations of vote theft and mass rigging.
— K C Venugopal (@kcvenugopalmp) August 16, 2025
Constitutional authorities are expected to be the epitome of probity – not hide behind vaguely drafted press notes to hide… pic.twitter.com/XKL9wsxFo6
വോട്ടർപട്ടിക ക്രമക്കേടിനെതിരായ രാഷ്ട്രീയ പോരാട്ടത്തിന് രാഹുൽ ഗാന്ധി നാളെ ബിഹാറിൽ തുടക്കം കുറിക്കാൻ ഇരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അപ്രതീക്ഷിത നീക്കം. നേരത്തെ രാഹുൽ ഉന്നയിച്ച ആരോപണങ്ങളോട്, തെറ്റിദ്ധരിപ്പിക്കുന്നത് എന്ന ഒറ്റ വാക്കിൽ പ്രതികരിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ, ഇപ്പോൾ മറുപടികളുടെ പടച്ചട്ടയൊരുക്കുകയാണ്. ശരിയായ സമയത്ത് പട്ടിക പരിശോധിച്ച് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടായിരുന്നെങ്കിൽ, തെറ്റുകൾ തിരുത്താൻ കഴിയുമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസ്താവനയിൽ പറഞ്ഞു. ചില രാഷ്ട്രീയ പാർട്ടികളും അവരുടെ ബൂത്ത് ലെവൽ ഏജന്റുമാരും ഉചിതമായ സമയത്ത് വോട്ടർ പട്ടിക പരിശോധിച്ചില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ കുറിപ്പിൽ പറഞ്ഞു.
Story Highlights : KC Venugopal rejects Election Commission’s reply on vote chori allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here