കോഴിക്കോട് ജനസാഗരമാക്കി ഫ്‌ളവേഴ്സ് മ്യൂസിക് അവാർഡ്സ്; മികച്ച ഗായകൻ സിദ്ധ് ശ്രീറാം, ഗായിക വൈക്കം വിജയലക്ഷ്മി

കോഴിക്കോടൻ മണ്ണിൽ പാട്ട് പെരുമഴ പെയ്യിച്ച് ഫ്‌ളവേഴ്‌സ് മ്യൂസിക് അവാർഡ്സ് 2025. കാലിക്കറ്റ് ട്രേഡ് സെന്ററിനെ ജനസാഗരമാക്കിയാണ് ഫ്‌ളവേഴ്സ് മ്യൂസിക് അവാർഡ്സ് നടന്നത്. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം കൈതപ്രത്തിന് സമ്മാനിച്ചു. മികച്ച ബാക്ക് ഗ്രൗണ്ട് സ്കോറിനുള്ള അവാർഡ് എ ആർ റഹ്മാന്. മികച്ച ഗായകൻ സിദ്ധ് ശ്രീറാമിനും മികച്ച ഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മിക്കും സമ്മാനിച്ചു. പോപ്പുലർ സിങ്ങർ അവാർഡ് ഹരിശങ്കറിന് സമ്മാനിച്ചു
മികച്ച സംഗീത സംവിധായകൻ ജേക്സ് ബിജോയ്ക്കും ജനപ്രിയ സംഗീത സംവിധായകനുള്ള പുരസ്കാരം ദിപു നൈനാൻ തോമസിനും ബെസ്റ്റ് ബാൻഡിനുള്ള പുരസ്കാരം പ്രോജക്റ്റ് മലബാറിക്കസി(സിതാര കൃഷ്ണകുമാർ&ടീം)നും ലഭിച്ചു.
പുരസ്‌ക്കാര രാവിനോപ്പം മലയാളത്തിലെ മുൻനിര ഗായകരുടെ പ്രകടനവും കൂടിയായതോടെ കാലിക്കറ്റ് ട്രേഡ് സെന്ററിലെ വേദിയിൽ അക്ഷരാർത്ഥത്തിൽ പാട്ടുമഴ പെയ്തു. മലയാളത്തിലെ മുൻനിര സംഗീത പ്രതിഭകൾ ഒന്നിച്ച വേദിയിൽ ഇടവേളകളില്ലാതെ കാണികളെ ആവേശത്തിലാറാടിക്കാൻ പ്രതിഭകളുടെ വൻ നിര അണിനിരന്നു.
ഈ വർഷത്തെ മികച്ച ഗാനവുമായി സിദ് ശ്രീറാം തന്നെ നേരിട്ടെത്തിയതോടെ കാണികൾ ആവേശകൊടുമുടിയിലായി. മധു ബാലകൃഷ്ണനും സിതാരാ കൃഷ്ണകുമാറും കെഎസ് ഹരിശങ്കറും ശിവാങ്കി കൃഷ്ണകുമാറും ജെക്‌സ് ബിജോയിയും മെഗാ ഇവന്റിൽ പങ്ക് ചേർന്നു.
Story Highlights : Flowers Music Awards 2025 Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here